Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ പ്രധാന നേതാവ് ആരായിരുന്നു ?

Aകെ. പി. കേശവ മേനോൻ

Bപണ്ഡിറ്റ് കറുപ്പൻ

Cഡോ പൽപ്പു

Dപട്ടം താണുപിള്ള

Answer:

A. കെ. പി. കേശവ മേനോൻ

Read Explanation:

കെ പി കേശവമേനോൻ

  • മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു.

  • 'കേരളത്തിന്റെ വന്ദ്യവയോധികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

  • 1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിൽ ജനിച്ചു.

  • പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ

  • മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി

  • കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി.

  • കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി.

  • 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി

  • ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ മലയാളി

  • 'കഴിഞ്ഞ കാലം' ആണ് അദ്ദേഹത്തിൻറെ ആത്മകഥ

  • കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ വർഷം - 1951

  • കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966

പ്രധാന കൃതികൾ

  • ബിലാത്തി വിശേഷം (യാത്രാവിവരണം)

  • കഴിഞ്ഞകാലം (ആത്മകഥ)

  • നാം മുന്നോട്ട്

  • സായാഹ്നചിന്തകൾ

  • ജവഹർലാൽ നെഹ്‌റു

  • ഭൂതവും ഭാവിയും

  • എബ്രഹാംലിങ്കൺ

  • പ്രഭാതദീപം

  • നവഭാരതശില്‌പികൾ (Vol. I & II)

  • ബന്ധനത്തിൽനിന്ന്‌

  • ദാനഭൂമി

  • മഹാത്മാ

  • ജീവിത ചിന്തകൾ

  • വിജയത്തിലേക്ക്‌

  • രാഷ്ട്രപിതാവ്

  • യേശുദേവൻ





     


Related Questions:

Who founded a temple for all castes and tribes at Mangalathu Village?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. "അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം" എന്നത് ശ്രീനാരായണ ഗുരുവിൻറെ ദൈവദശകത്തിലെ വരികളാണ്.
  2. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതിയാണ് ശിവശതകം.
  3. ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുവിൻറെ രചനയാണ് നവമഞ്ജരി.
  4. "ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും" എന്ന വാക്യമുള്ളത് ജാതിനിർണയം എന്ന ശ്രീനാരായണ ഗുരുവിൻറെ കൃതിയിലാണ്.
    ചാവറയച്ചൻ സ്ഥാപിച്ച ' സെന്റ് ജോസഫ് ' പ്രസ്സിൽ നിന്നും പുറത്തിറങ്ങിയ ആദ്യ പുസ്തകം ഏതാണ് ?
    ഗോഖലയുടെ സെർവൻറ്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട സംഘടന ഏത് ?
    ഇന്ത്യന്‍ തപാല്‍ വകുപ്പ്‌ അയ്യങ്കാളിയെ അനുസ്മരിച്ച്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷമേത്‌ ?