App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യത്തെ നീർത്തടപുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ ഏത് ?

Aവേമ്പനാട്

Bവെള്ളായണി

Cപൂക്കോട്

Dആക്കുളം

Answer:

D. ആക്കുളം

Read Explanation:

ആക്കുളം കായൽ 

  • തിരുവനന്തപുരം ജില്ലയിലെ പ്രധാന ജല സ്രോതസ്സാണ് ആക്കുളം കായൽ
  • ഒരു കാലത്ത് അതീവ സുന്ദരമായ സഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും ബോട്ട് ക്ലബ്ബും.
  • എന്നാല്‍ ഇന്ന് നടപ്പാതകള്‍ തകര്‍ന്ന്, ആഫ്രിക്കന്‍ പായലും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിറഞ്ഞ് കായലിന്‍റെ സൗന്ദര്യം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കൂടാതെ പ്രദേശം മുഴുവനും കാട് കയറിയ അവസ്ഥയിലാണ്.
  • പരിതാപകരമായ ഈ അവസ്ഥയില്‍ നിന്നും കായലിൻ്റെ സമഗ്രമായ പുനരുജ്ജീവനത്തിന്  സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നു.
  • സംസ്ഥാനത്ത് നടപ്പിലാക്കുന്ന നീർത്തട പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി തയാറാക്കിയത്.
  • കായൽ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വീണ്ടെടുപ്പ് എന്നിങ്ങനെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.





Related Questions:

അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തി ലഭ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
രാജ്യത്തെ ആദ്യ ഫസ്റ്റ് എയ്ഡ് സാക്ഷരത പഞ്ചായത്തായി 2019ലെ പ്രഖ്യാപിച്ചത് കേരളത്തിലെ ഏത് പഞ്ചായത്താണ്?
വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?
കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ- ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി ?
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?