App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?

A2012 നവംബർ 1

B2012 നവംബർ 3

C2012 നവംബർ 5

D2012 നവംബർ 8

Answer:

A. 2012 നവംബർ 1

Read Explanation:

  • വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act).
  • സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്.
  • സേവനങ്ങൾക്കായി സാധാരണക്കാർ സർക്കാർ ആഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം കൂടിയാണ് സേവനാവകാശ നിയമം.
  • ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും.
  • കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു.

Related Questions:

4 - 18 പ്രായ പരിധിയിലുള്ള കുട്ടികളുടെ പഠ്യേതര - കല , സാംസ്കാരിക , ശാസ്ത്ര മേഖലകളിലെ താൽപര്യം വളർത്താൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
ജലനിധി എന്ന പദ്ധതിക്ക് സഹായം ചെയ്യുന്നതാര്?
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്ന വനിതാ ശിശു വികസന വകുപ്പ് പദ്ധതി ?
കോവിഡ്-19 മൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ വഴി വായ്പ നൽകുന്ന പദ്ധതി ?