App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയ നദീതീരം ഏത് ?

Aപമ്പ

Bമഞ്ചേശ്വരം പുഴ

Cകുന്തി പുഴ

Dചാലിയാർ

Answer:

D. ചാലിയാർ

Read Explanation:

ചാലിയാർ

  • വയനാട് , മലപ്പുറം ,കോഴിക്കോട് എന്നിങ്ങനെ കേരളത്തിലെ മൂന്ന് ജില്ലകളിലൂടെ ഒഴുകുന്ന നദിയാണ് ചാലിയാർ.
  • കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.
  • കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി ചാലിയാറിൽ ആണ് നടത്തപ്പെടുന്നത്.
  • കോഴിക്കോടിലെ ബേപ്പൂരിൽ വച്ച് അറബിക്കടലിൽ ചാലിയാർ സംഗമിക്കുന്നു.
  • കേരളത്തിൽ ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം : ചാലിയാർ സമരം.

ചാലിയാറിന്റെ പ്രധാന പോഷകനദികൾ

  • ചാലിപ്പുഴ
  • പുന്നപ്പുഴ
  • പാണ്ടിയാർ
  • കരിമ്പുഴ
  • ചെറുപുഴ
  • കാഞ്ഞിരപ്പുഴ
  • കരുമ്പൻപുഴ
  • വാടപ്പുറം പുഴ
  • ഇരിഞ്ഞിപ്പുഴ
  • ഇരുനില്ലിപ്പുഴ 

Related Questions:

കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത് ?
പെരിയാറിനോട് ആദ്യം ചേരുന്ന പോഷകനദി.

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) നിള , പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉത്ഭവം തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ്  

ii) പാലക്കാട് ജില്ലയിൽ നിന്നും അകലെ പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു  

iii) കേരളത്തിന്റെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി - ഭാരതപ്പുഴ 

ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ് ?
പെരിയാറിന്റെ പോഷക നദി അല്ലാത്തത് ഏത് ?