കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ ?Aചെറുതുരുത്തിBതിരൂർCകാലടിDപാലക്കാട്Answer: A. ചെറുതുരുത്തി Read Explanation: കേരളീയ നൃത്തകലകൾ അഭ്യസിപ്പിക്കുന്ന കല്പിത സർവകലാശാലയാണ് കേരള കലാമണ്ഡലം. 1930ൽ വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്. തൃശ്ശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായാണ് സ്ഥാപനം. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, പഞ്ചവാദ്യം എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡീംഡ് സര്‍വ്വകലാശാലയാണിത്. Read more in App