App Logo

No.1 PSC Learning App

1M+ Downloads
കേരള കൗമുദി പത്രം സ്ഥാപിച്ചത് ആര് ?

AC V കുഞ്ഞിരാമൻ

BC. കൃഷ്ണൻ

CK. രാമകൃഷ്ണ പിള്ള

DT K മാധവൻ

Answer:

A. C V കുഞ്ഞിരാമൻ

Read Explanation:

സി.വി. കുഞ്ഞിരാമന്‍

  • പത്രാധിപർ, സാഹിത്യകാരൻ, സാമൂഹ്യചിന്തകൻ, സമുദായപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തി.

  • 1871 ൽ കൊല്ലം താലൂക്കിലെ മയ്യനാട്ടാണ് സി.വിയുടെ ജനനം.

  • ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായിട്ടായിരുന്നു അദ്ദേഹത്തിൻറെ ആദ്യകാല പ്രവർത്തനങ്ങൾ

  • 1904 ൽ പരവൂരിൽ നടന്ന സമുദായ പരിഷ്കാരസഭയുടെ സംഘാടകൻ.

  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തികളിൽ ഒരാൾ

  • എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

  • 1932ല്‍ നിവര്ത്തന പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.

  • 1936 ൽ മതപരിവർത്തന പ്രക്ഷോഭം സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ

  • 'കേരളകൗമുദി'യുടെ സ്ഥാപക പത്രാധിപൻ.

  • 1911ല്‍ കൊല്ലം ജില്ലയിലെ മയ്യനാട്‌ നിന്നും വാരികയായിട്ടാണ് കേരളകൗമുദി പ്രസിദ്ധീകരണം ആരംഭിച്ചത്.

  • ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ആദ്യമായി പ്രചരിപ്പിച്ച പത്രം - കേരള കൗമുദി

സി.വി. കുഞ്ഞുരാമൻ പത്രാധിപരായിരുന്ന മറ്റ് പത്രങ്ങൾ :

  • മലയാളരാജ്യം

  • നവജീവൻ

  • കഥമാളിക

  • യുക്തിവാദി

  • നവശക്തി

  • വിവേകോദയം

  • ഭാഷാപോഷിണി

  • മലയാള മനോരമ

  • തൂലികാനാമങ്ങൾ - ഭാഷാഭിമാനി, സിംഹളൻ, തിയ്യൻ

  • തിയ്യൻ എന്ന തൂലികാനാമത്തിൽ ഹാസ്യലേഖനങ്ങൾ എഴുതിയിരുന്ന സാഹിത്യകാരൻ

  • "Opinion is not an iron pestle" എന്നത്‌ ഇദ്ദേഹത്തിൻറെ വാക്കുകളാണ് 

  • 'തിയ്യർക്ക് നല്ലത് ബുദ്ധമതം തന്നെ' എന്ന ലേഖനം എഴുതിയ വ്യക്തി

പ്രധാന കൃതികൾ

  • സ്വാമി ചൈതന്യം (കവിത)

  • കാര്‍ത്തികോദയം (കവിത)

  • ഒരു സന്ദേശം (കവിത)

  • ഈഴവ നിവേദനം (കവിത)

  • നരലോകം (കവിത)

  • സ്വാഗത ഗാനം (കവിത)

  • ശ്രീ പത്മനാഭസന്നിധിയില്‍ (കവിത)


Related Questions:

സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
"മനസ്സാണ് ദൈവം " എന്ന സന്ദേശം നൽകിയത് ആര്?

താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്ത കാര്യം

  1. അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1889
  2. 1903 ൽ SNDP സ്ഥാപിച്ചു
  3. മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി എന്ന് പ്രഖ്യാപിച്ചു
  4. സംഘടന കൊണ്ട് ശക്തരാകാൻ ആഹ്വാനം ചെയ്തു
    The Social reformer who led 'Achipudava Samaram' is
    ' യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാത്തില്ലൊന്നും ലോക വിജ്ഞാന രാശിയിൽ'. ഇത് ഏത് മാസികയുമായി ബന്ധപ്പെട്ടിരിക്കുന്നു ?