കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ജില്ലാതല അംഗീകൃത സമിതിയുടെ തീരുമാനത്തിനെതിരെ തീരുമാനം കൈപ്പറ്റി എത്ര ദിവസത്തിനകമാണ് അപ്പീൽ നൽകാവുന്നത്?
A35
B30
C90
D65
Answer:
B. 30
Read Explanation:
കേരള നെൽവയൽ സംരക്ഷണ നിയമം 2008 പ്രകാരം ജില്ലാതല അംഗീകൃത സമിതിയുടെ തീരുമാനത്തിനെതിരെ ഏതൊരാൾക്കും തീരുമാനം കൈപ്പറ്റി 30 ദിവസത്തിനകം കളക്ടർക്ക് അപ്പീൽ നൽകാവുന്നതാണ്.
അപ്പീൽ പഠിച്ച് 1 മാസത്തിനകം കലക്ടർ അതിന്മേൽ തീരുമാനം കൈക്കൊള്ളേണ്ടതാണ്.
ഈ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് നെൽപ്പാടമോ തണ്ണീർത്തടമോ നികത്തുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ശിക്ഷ- ആറുമാസത്തിൽ കുറയാത്തതും മൂന്നുവർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷയും 50000ൽ കുറയാത്തതും ₹1,00,000 വരെയാകാവുന്നതുമായ പിഴ ശിക്ഷയും.