Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലിസ് ആക്റ്റ് സെക്ഷൻ 21 (2) കേരള പോലീസിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാവുന്ന ചില സന്ദർങ്ങളിൽ തെറ്റായത് തിരഞ്ഞെടുക്കുക

Aകുറ്റകൃത്യം, ദുരന്തം, അപകടം മുതലായവയു മായി ബന്ധപ്പെട്ട് പ്രതികരിക്കത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകൾ പോലെയുള്ള സ്പെഷ്യലൈസ്‌ഡ് റസ്പോൺസ് യൂണിറ്റുകൾ

Bതദ്ദേശീയമോ പ്രത്യേകമായതോ ആയ ഏതെങ്കിലും നിയമം നടപ്പിലാക്കൽ അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് പ്രത്യേകമായി നിയമം നടപ്പിലാക്കൽ

CA യും B യും തെറ്റ്

DA യും B യും ശരി

Answer:

D. A യും B യും ശരി

Read Explanation:

സെക്ഷൻ 21 (2) കേരള പോലീസിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാവുന്ന ചില സന്ദർങ്ങൾ.

  •  പോലീസ് ആവശ്യങ്ങൾക്കായി ടെലികമ്മ്യൂണി ക്കേഷന്റെയും ഡിജിറ്റൽ വാർത്താവിനിമയ ശൃംഖലകളുടെയും പരിപാലനം.
  • വിരലടയാളം, ഫോട്ടോഗ്രാഫി, ഏതെങ്കിലും ഡിജിറ്റൽ അഥവാ ബയോമെട്രിക് ടെക്നിക് എന്നീ മാർഗ്ഗങ്ങളിലൂടെ വ്യക്തികളുടെയും വസ്‌തുക്കളുടെയും തിരിച്ചറിയൽ.
  • ജില്ലാ പോലീസിലോ തദ്ദേശ പോലീസ് സ്റ്റേഷനുകളിലോ പോലീസിൻ്റെ ഏതെങ്കിലും ചുമതല ശരിയായ രീതിയിൽ നിർവ്വഹിക്കുന്നതിന് എപ്പോഴും എവിടെയും സംഖ്യാബലം കുറവാ കുമ്പോൾ വിന്യസിക്കുന്നതിനായി നല്ലവിധ ത്തിൽ പരിശീലനം സിദ്ധിച്ചതും ശരിയായ ആജ്ഞാശ്രേണിയോടുകൂടിയതുമായ റിസർവ്വ് സേനയുടെ പരിപാലനം
  • പുതിയതായി നിയമിക്കപ്പെടുന്നവർക്കും സർവ്വിസിലുള്ളവർക്കും പോലീസ് സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, സർക്കാർ നിശ്ചയി ച്ചേക്കാവുന്ന മറ്റേതെങ്കിലും വ്യക്തികൾക്കും സംഘത്തിനുമുള്ള പരിശീലനം.
  • കുറ്റകൃത്യം, ദുരന്തം, അപകടം മുതലായവയു മായി ബന്ധപ്പെട്ട് പ്രതികരിക്കത്തക്കവിധത്തിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകൾ പോലെയുള്ള സ്പെഷ്യലൈസ്‌ഡ് റസ്പോൺസ് യൂണിറ്റുകൾ.
  •  തദ്ദേശീയമോ പ്രത്യേകമായതോ ആയ ഏതെങ്കിലും നിയമം നടപ്പിലാക്കൽ അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് പ്രത്യേകമായി നിയമം നടപ്പിലാക്കൽ.

Related Questions:

കേരള പോലീസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള പോലീസിലെ Circle Inspector (CI) പദവിയുടെ പുതിയ പേര് ?
ഏത് സിദ്ധാന്തമനുസരിച്ച് ശിക്ഷയുടെ ലക്ഷ്യം കുറ്റവാളിയുടെ നവീകരണമാണ്?
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കൗമാരക്കാരെ നേർവഴിയിലേക്ക് നയിക്കാൻ തൃശൂർ സിറ്റി പോലീസ് ആരംഭിച്ച ബോധവൽക്കരണ പരിപാടി ഏത് ?
The designation of the Head of Police department was changed to Director General of Police (D.G.P) in the year ?