കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ?
A1991 ജൂലൈ 1
B1993 ഡിസംബർ 3
C1995 ഏപ്രിൽ 15
D1990 ഓഗസ്റ്റ് 9
Answer:
B. 1993 ഡിസംബർ 3
Read Explanation:
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടാതെ ഓരോ സംസ്ഥാനങ്ങളിലും സംസ്ഥാനതല തിരഞ്ഞെടുപ്പ് കമ്മീഷനുകളുണ്ട്.
ഭരണഘടനയുടെ 241 (K) / 243 (Z A) എന്നീ അനു ഛേദങ്ങൾ പ്രകാരമാണിത് രൂപീകരിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർ പട്ടിക തയ്യാറാക്കൽ, തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടവും നിയന്ത്രണവും തുടങ്ങിയ ചുമതലകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ നിർവ്വഹിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സംവരണസ്ഥാനങ്ങൾ നിശ്ചയിക്കുന്നതും കമ്മീഷനാണ്.
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3 നാണ്