App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആപ്തവാക്യമെന്ത് ?

Aസേവ് കേരള

Bസുരക്ഷായാനം

Cസുരക്ഷിത കേരളം

Dനവകേരളം

Answer:

B. സുരക്ഷായാനം

Read Explanation:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

  • ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസി
  • 2007-ലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നത് .
  • മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.
  • ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയും ഇതിന് കീഴിൽ പ്രവർത്തിക്കുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ :

  • സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
  • പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
  • വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക.
  • പ്രകൃതി ദുരന്തങ്ങൾ, മനുഷ്യജന്യ അപകടങ്ങൾ, മാരകമായ പകർച്ചവ്യാധികൾ എന്നിങ്ങനെ ദുരന്തങ്ങളെ വർഗീകരിച്ച് ഇവയുടെ ആഘാതം കുറയ്ക്കുക
  • ജീവനഷ്ടവും സാമ്പത്തികനഷ്ടവും ലഘൂകരിക്കുക,
  • ദുരന്തത്തിനിരയാകുന്നവർക്ക് സഹായമെത്തിക്കുക
  • പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക 

Related Questions:

2025 മെയിൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കപ്പൽ അപകടം ?

കേന്ദ്രസർക്കാർ അംഗീകരിച്ച ദുരന്തങ്ങളെക്കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) തിരിച്ചറിയുക.

  1. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം എന്നിവ ദേശീയ ദുരന്തങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

  2. ഇടിമിന്നലും ഉഷ്ണതരംഗവും ദേശീയ ദുരന്തങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

  3. ദേശീയ ദുരന്തങ്ങൾക്കുള്ള സഹായം ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്നാണ് നൽകുന്നത്.

  4. ശക്തമായ കാറ്റിനെ സംസ്ഥാനതല ദുരന്തമായി പ്രഖ്യാപിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കഴിയും.

കേരള സംസ്ഥാന ദുരന്ത നിവാരണ സേനയെ (KSDRF) സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരിയല്ലാത്തത്?

i. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) മാതൃകയിൽ 2012-ലാണ് ഇത് രൂപീകരിച്ചത്.
ii. ഇത് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.
iii. ഇതിന്റെ ആസ്ഥാനം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ആണ്.
iv. NDRF-ൽ നിന്ന് പരിശീലനം ലഭിച്ച 200 അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
v. കേരളത്തിലെ ദുരന്ത പ്രതികരണ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഇത് സ്ഥാപിച്ചത്.

കേരള സർക്കാരിന്റെ 2010-ലെ ദുരന്ത നിവാരണ നയം അനുസരിച്ച് ദുരന്തങ്ങളുടെ വർഗ്ഗീകരണത്തെ സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
i. ജല-കാലാവസ്ഥാ ദുരന്തങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ് എന്നിവ ഉൾപ്പെടുന്നു.
ii. ഭൗമശാസ്ത്രപരമായ ദുരന്തങ്ങളിൽ ഉരുൾപൊട്ടലും സുനാമിയും ഉൾപ്പെടുന്നു.
iii. ജൈവപരമായ ദുരന്തങ്ങളിൽ പകർച്ചവ്യാധികളും കീടങ്ങളുടെ ആക്രമണവും ഉൾപ്പെടുന്നു.
iv. മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ വ്യാവസായിക അപകടങ്ങൾ മാത്രം ഉൾപ്പെടുന്നു.
v. രാസ, വ്യാവസായിക, ആണവ ദുരന്തങ്ങൾ ഒരൊറ്റ വിഭാഗത്തിന് കീഴിലാണ് വർഗ്ഗീകരിച്ചിരിക്കുന്നത്.

മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെ പ്രസ്താവനകളാണ് ശരി?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിനെ (NIDM) കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഇതിൽ ഏതാണ് തെറ്റ്?
i. 2004 ഓഗസ്റ്റ് 11-നാണ് NIDM ഉദ്ഘാടനം ചെയ്തത്.
ii. നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് 1995-ൽ സ്ഥാപിതമായി.
iii. ദേശീയ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കാൻ ഉത്തരവാദിത്തമുള്ളത് NIDM-നാണ്.
iv. 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 42 പ്രകാരമാണ് NIDM പ്രവർത്തിക്കുന്നത്.