Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ 2025 ഫെബ്രുവരിയിൽ തുടക്കമിട്ട "ആരോഗ്യം ആനന്ദം" എന്ന പദ്ധതി വഴി ഉദ്ദേശിക്കുന്നത് എന്താണ് ?

Aകാൻസർ ബോധവത്കരണം

Bപേവിഷ പ്രതിരോധം

Cഎയിഡ്‌സ് ബോധവത്കരണം

Dകോവിഡ് പ്രതിരോധം

Answer:

A. കാൻസർ ബോധവത്കരണം

Read Explanation:

  • കേരള സർക്കാർ 2025 ഫെബ്രുവരിയിൽ തുടക്കമിട്ട "ആരോഗ്യം ആനന്ദം" എന്ന പദ്ധതി വഴി ഉദ്ദേശിക്കുന്നത് - കാൻസർ ബോധവത്കരണം

  • 'ആരോഗ്യം ആനന്ദം - അകറ്റാം അർബുദം' എന്ന പേരിൽ കാൻസർ ബോധവൽകരണപദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്.

  • ആദ്യഘട്ടം 30 മുതൽ 65 വയസ്സുവരെയുള്ള സ്ത്രീകളെയാണു പദ്ധതി ലക്ഷ്യമിടുന്നത്.

  • ഈ പദ്ധതി ലോക കാൻസർ ദിനമായ ഫെബ്രുവരി 4, 2025-നാണ് ആരംഭിച്ചത്.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

  1. നേരത്തെയുള്ള രോഗനിർണയം: കാൻസർ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക.

  2. ബോധവത്കരണം: കാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകളും ഭയവും ഇല്ലാതാക്കി പൊതുജന പങ്കാളിത്തം ഉറപ്പാക്കുക.

  3. സൗജന്യ പരിശോധന: 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയ കാൻസർ (സെർവിക്കൽ കാൻസർ) എന്നിവ ഉൾപ്പെടെയുള്ള കാൻസറുകൾക്ക് സൗജന്യ സ്ക്രീനിംഗ് നൽകുക.


Related Questions:

കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. 

1) നയനാമൃതം 

ii) പാദസ്പർശം

 lil) ആർദ്രം

 IV) SIRAS 

കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് നൽകുന്ന 2024 ലെ മഹാത്മാ ഗോത്ര സമൃദ്ധി പുരസ്‌കാരത്തിൽ ഒന്നാമത് എത്തിയ ഗ്രാമപഞ്ചായത്ത് ഏത് ?
പൊതുവിദ്യാലയങ്ങളിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്താൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തി ലഭ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ഓൺലൈൻ വഴി പാൽ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പോർട്ടൽ ?