App Logo

No.1 PSC Learning App

1M+ Downloads
കൊഹ്ളർ സുൽത്താൻ എന്ന പേരുള്ള .................... ആണ് പരീക്ഷണം നടത്തിയത്.

Aപട്ടിയിൽ

Bഎലിയിൽ

Cചിമ്പാൻസിയിൽ

Dപ്രാവിൽ

Answer:

C. ചിമ്പാൻസിയിൽ

Read Explanation:

ഗസ്റ്റാൾട്ട് സിദ്ധാന്തം / സമഗ്രതാവാദം (Gestaltism)

  • ജർമൻ മനശാസ്ത്രജ്ഞനായ മാക്സ് വർത്തീമർ ആണ് ഇതിൻറെ പ്രധാന വക്താവ്.
  • ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ജർമനിയിലാണ്.
  • ഗസ്റ്റാൾട്ടിസത്തിൻറെ മറ്റു പ്രധാന വക്താക്കൾ :- കർട് കൊഫ്ക്, വുൾഫ്ഗാങ് കൊഹ്ളർ
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  • ഘടനാ വാദത്തിന് ഏറ്റവും വലിയ വിമർശകരായി ഇവർ മാറി.
  • സംവേദനങ്ങളെ സ്വാധീനിക്കുന്ന 4 ദൃശ്യ ഘടകങ്ങളെ കുറിച്ചും ഇവർ വിശദീകരിക്കുകയുണ്ടായി.
  • കൊഹ്ളർ, സുൽത്താൻ എന്ന കുരങ്ങിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന്  മൂർത്തരൂപം നൽകി.
  • സുൽത്താന് പഴം സ്വന്തമാക്കാൻ കഴിഞ്ഞത് പ്രശ്നസന്ദർഭത്തെ  സമഗ്രമായി കാണാൻ കഴിഞ്ഞതുകൊണ്ടാണ്.

Related Questions:

What is scaffolding in the context of Vygotsky’s theory?
വ്യവഹാരവാദികളെയും സംബന്ധവാദികളെയും അപേക്ഷിച്ച് സാകല്യവാദികളുടെ പ്രധാന നിരീക്ഷണം ?
താഴെ പറയുന്നവയിൽ അസുബെൽ ഊന്നൽ നൽകുന്ന പ്രധാന സംജ്ഞകൾ ഏതെല്ലാം ?
ഗസ്റ്റാൾട്ട് സൈദ്ധാന്തികർ പരീക്ഷണം നടത്തിയത് :
According to Ausubel, which factor is most critical for learning?