App Logo

No.1 PSC Learning App

1M+ Downloads
കോമൺ സെൻസ് എന്ന ലഘുരേഖ ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ് ?

Aഫ്രഞ്ച്

Bലാറ്റിനമേരിക്കൻ

Cഅമേരിക്കൻ

Dആഫ്രിക്കൻ

Answer:

C. അമേരിക്കൻ

Read Explanation:

  • കോമൺ സെൻസ് എന്ന ലഘുരേഖ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്.
  • ഇംഗ്ലീഷ് രാഷ്ട്രീയപ്രവർത്തകനും വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന തൊമസ് പെയ്ൻ എഴുതിയ ലഘുലേഖ ആണിത്.
  • 1776 ൽ എഴുതപ്പെട്ട ഈ ലേഖനത്തിലൂടെ കോളനികളെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാക്കാൻ പെയിൻ അമേരിക്കൻ ദേശാഭിമാനികളെ ഉദ്ബോധിപ്പിച്ചു.
  • ' കോമൺ സെൻസ് എഴുതിയ തൂലികയില്ലായിരുന്നെങ്കിൽ ജോർജ് വാഷിംഗ്ടണിന്റെ വാൾ വ്യർത്ഥമായിപ്പോയേനേ ' എന്ന് ജോൺ ആഡംസ് ഒരിക്കൽ നിരീക്ഷിക്കുകയുണ്ടായി.

Related Questions:

ബ്രിട്ടീഷ് നയങ്ങളെ എതിർക്കുകയും. അമേരിക്കൻ കോളനികൾക്ക് കൂടുതൽ സ്വയംഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുകയും ചെയ്ത വിഭാഗം അറിയപ്പെട്ടിരുന്ന പേര്?
The Jamestown settlement was founded in?

ബങ്കർ ഹിൽ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. 1770 ജൂൺ 17നാണ് യുദ്ധം നടന്നത്
  3. അമേരിക്കയും ബ്രിട്ടണുമായി നടന്ന യുദ്ധത്തിൽ അമേരിക്ക വിജയിക്കുകയുണ്ടായി
    വ്യവസായങ്ങൾക്കും വ്യാപാരങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്ന് ആവശ്യപ്പെട്ട് കോളനി ജനത നിവേദനം നൽകിയത് ആർക്ക് ?
    മെർക്കന്റലിസ്റ്റ് നിയമങ്ങളുടെ പ്രത്യേകതകളിൽ പെടുന്നത് ഏത്?