App Logo

No.1 PSC Learning App

1M+ Downloads
കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?

Aപവിഴപ്പുറ്റുകൾ

Bകവരത്തി

Cലാസ്

Dമഗുണുകൾ

Answer:

A. പവിഴപ്പുറ്റുകൾ

Read Explanation:

പവിഴദ്വീപുകൾ

  • കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നത്

  • കോറലുകളുടെ സ്രവമായ കാൽസ്യം കാർബണേറ്റാണ് പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിനു സഹായകമാകുന്നത്

  • പവിഴപ്പുറ്റുകൾ രൂപമെടുക്കുന്നതിനു നൂറു കണക്കിന് വർഷങ്ങളെടുക്കും

  • കടൽ നിരപ്പിനു മുകളിൽ ഉയർന്നു നിൽക്കുന്ന പർവ്വത തലപ്പുകളിൽ പവിഴപ്പുറ്റുകൾ വളർന്നാണ് പവിഴദ്വീപുകൾ രൂപപ്പെടുന്നത്

  • ജീവനുള്ള കോറൽ പോളിപ്പുകൾ ഓറഞ്ച്,മഞ്ഞ,പച്ച എന്നിങ്ങനെ വിവിധ വർണങ്ങളിൽ കാണപ്പെടുന്നു.

  • വിവിധയിനം മൽസ്യങ്ങളുടെയും സമുദ്ര ജീവികളുടെയും ആവാസ കേന്ദ്രമാണ് പവിഴ പുറ്റുകൾ

  • ഉഷ്ണമേഖലയിൽ തീരത്തോട് ചേർന്ന് തെളിഞ്ഞ ജലമുള്ള താരതമ്യേന ആഴം കുറഞ്ഞ കടലുകളിലാണിവ വളരുന്നത്.

  • ഇന്ത്യയിൽ ലക്ഷദ്വീപിലെ കൂടാതെ ഗുജറാത്തിലെ റൺ ഓഫ് കച് ,തമിഴ്നാട്ടിലെ ഗൾഫ് ഓഫ് മാന്നാർ ആൻഡമാൻ നികോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പൊതുവെ കാണപ്പെടുന്നത്


Related Questions:

തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ________?

ആണവ ഇന്ധനമായി വേര് തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട്.ഇവാ കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ്?

  1. ഒഡിഷ തീരങ്ങൾ
  2. കൊല്ലം ജില്ലയിലെ ചവറ
  3. തമിഴ്നാട് തീരങ്ങൾ
  4. ആസ്സാം തീരങ്ങൾ

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ കൊങ്കൺ തീരത്തിന്റെ സവിശേഷത അല്ലാത്ത എന്ത്?

    1. . പശ്ചിമഘട്ടനിരകൾ ഈ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ തീരസമതലം ഇടുങ്ങിയതാണ്
    2. . കൊങ്കൺ തീരത്തിന്റെ വടക്കുഭാഗം മണൽ നിറഞ്ഞ[SANDYCOAST] തീരങ്ങളും തെക്കുഭാഗം പാറക്കൂട്ടങ്ങൾ [ROCKY COAST]നിറഞ്ഞ പ്രദേശവുമാണ് .
    3. ഏകദേശം 26000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിനെ ഗ്രെറ്റർ റാൻ, ലിറ്റിൽ റാൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്
    4. ഏകദേശം 500 കിലോമീറ്ററാണ് ഇതിന്റെ നീളം
      കടൽത്തീരത്തിനു സമാന്തരമായി തിരമാലകളുടെ നിക്ഷേപണ പ്രവർത്തനത്താൽ രൂപപ്പെടുന്ന താൽക്കാലിക മണൽത്തിട്ടകളാണ്_________?
      ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?