കോൺവെക്സ് ദർപ്പണത്തിൻ്റെ മുഖ്യഫോക്കസ് :
Aമിഥ്യ
Bയാഥാർത്ഥം
Cഇതൊന്നുമല്ല
Dമിഥ്യ & യാഥാർത്ഥം
Answer:
A. മിഥ്യ
Read Explanation:
- ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ
- ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ
- കോൺവെക്സ് ദർപ്പണം - പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണം
- ഒരു കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പ്രകാശരശ്മികൾ പ്രതിപതനത്തിനു ശേഷം ദർപ്പണത്തിന്റെ മറുഭാഗത്ത് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ നിന്നു വരുന്നത് പോലെ തോന്നുന്നു . ഈ ബിന്ദുവാണ് കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ്
- കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസിൽ പ്രകാശകിരണങ്ങളെ കേന്ദ്രീകരിപ്പിച്ച് സ്ക്രീനിൽ പതിപ്പിക്കാൻ സാധ്യമല്ല . അതുകൊണ്ട് കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ് മിഥ്യ ആണെന്ന് പറയുന്നു
- മിഥ്യയും നിവർന്നതും വസ്തുവിനേക്കാൾ ചെറുതുമായ പ്രതിബിംബം ആണ് കോൺവെക്സ് ദർപ്പണത്തിൽ രൂപപ്പെടുന്നത്