Challenger App

No.1 PSC Learning App

1M+ Downloads
കോൺവെക്സ് ദർപ്പണത്തിൻ്റെ മുഖ്യഫോക്കസ് :

Aമിഥ്യ

Bയാഥാർത്ഥം

Cഇതൊന്നുമല്ല

Dമിഥ്യ & യാഥാർത്ഥം

Answer:

A. മിഥ്യ

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 

  • ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ

  • കോൺവെക്സ് ദർപ്പണം - പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണം 

  • ഒരു കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന പ്രകാശരശ്മികൾ പ്രതിപതനത്തിനു ശേഷം ദർപ്പണത്തിന്റെ മറുഭാഗത്ത് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ നിന്നു വരുന്നത് പോലെ തോന്നുന്നു . ഈ ബിന്ദുവാണ് കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ് 

  • കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസിൽ പ്രകാശകിരണങ്ങളെ കേന്ദ്രീകരിപ്പിച്ച് സ്ക്രീനിൽ പതിപ്പിക്കാൻ സാധ്യമല്ല . അതുകൊണ്ട് കോൺവെക്സ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ് മിഥ്യ ആണെന്ന് പറയുന്നു 

  • മിഥ്യയും നിവർന്നതും വസ്തുവിനേക്കാൾ ചെറുതുമായ പ്രതിബിംബം ആണ് കോൺവെക്സ് ദർപ്പണത്തിൽ രൂപപ്പെടുന്നത് 

Related Questions:

കോൺകേവ് ദർപ്പണത്തിൽ വസ്തു വളരെ അകലെ ആണ് വെച്ചിരിക്കുന്നത് എങ്കിൽ, പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും?
കോൺകേവ് ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ ഏത് സവിശേഷതയാണ് ഷേവിങ് മിററിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
കോൺവെകസ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ ഫോക്കസിലൂടെയൊ, മുഖ്യ ഫോക്കസിലേക്കൊ പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?
കോൺകേവ് ദർപ്പണത്തിൽ വസ്തു C യ്ക്കപ്പുറം ആണ് വെച്ചിരിക്കുന്നത് എങ്കിൽ, പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും?
ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് താഴോട്ടുള്ള അളവുകൾ ---- ആയി പരിഗണിക്കും ?