Challenger App

No.1 PSC Learning App

1M+ Downloads

കോൺവെക്സ് ലെൻസുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതെല്ലാം ?

  1. മയോപിയ പരിഹരിക്കാൻ ഉപയോഗിക്കുന്നു
  2. ബേണിംഗ് ഗ്ലാസ്സായി ഉപയോഗിക്കുന്നു
  3. ഗലീലിയൻ ടെലിസ്കോപ്പിൽ ഐ ലെൻസ് ആയി ഉപയോഗിക്കുന്നു
  4. പ്രസ്ബയോപിയ പരിഹരിക്കാൻ ഉപയോഗിക്കുന്നു

    Aiv മാത്രം

    Bi, iii എന്നിവ

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. i, iii എന്നിവ

    Read Explanation:

    കോൺവെക്സ് ലെൻസ് 

    • മധ്യത്തിൽ കനം കൂടിയതും, വക്കുകൾക്ക് കനം കുറഞ്ഞതുമായ ലെൻസ് 
    • ഉത്തല ലെൻസ് / സംവ്രജന ലെൻസ് എന്നിങ്ങനെ അറിയപ്പെടുന്നു 
    • രൂപപ്പെടുന്ന പ്രതിബിംബം - യഥാർത്ഥവും തലകീഴായതും 
    • ഹൈപ്പർ മെട്രോപിയ, പ്രസ്ബയോപിയ എന്നിവ പരിഹരിക്കാൻ ഉപയോഗിക്കുന്നു 
    • വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്നു 
    • ടി. വി , ക്യാമറ ,പ്രൊജക്ടർ എന്നീ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു 
    • ബേണിംഗ് ഗ്ലാസ്സായി ഉപയോഗിക്കുന്നു 
    • വാച്ച് നന്നാക്കുവാനുള്ള ലെൻസ് ആയി ഉപയോഗിക്കുന്നു 


    Note:

    • ഗലീലിയൻ ടെലിസ്കോപ്പിൽ ഐ ലെൻസായി ഉപയോഗിക്കുന്ന ലെൻസ് - കോൺകേവ് ലെൻസ്
    • ഗലീലിയൻ ടെലിസ്കോപ്പിൽ ഒബ്ജക്റ്റീവ് ലെൻസ് ലെൻസായി ഉപയോഗിക്കുന്ന ലെൻസ് - കോൺവെകസ് ലെൻസ്



    Related Questions:

    ശബ്ദം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് മാറ്റം സംഭവിക്കുന്നത്?
    അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വൃക്ക, കരൾ, പിത്തസഞ്ചി, ഗർഭപാത്രം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ ചിത്രമെടുക്കാനും അവയിലെ തകരാറുകൾ കണ്ടെത്താനും ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്?
    The Nobel prize for physics in 2017 was awarded to Rainer Weiss, Barry C. Barish and Kip S. Thorne, their contribution for winning the award related :
    യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, സ്ലിറ്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നോ നാലോ ആയി വർദ്ധിപ്പിക്കുമ്പോൾ (ഡിഫ്രാക്ഷൻ ഗ്രേറ്റിംഗ് പോലെ), വ്യതികരണ പാറ്റേണിന് എന്ത് സംഭവിക്കും?
    പ്രാഥമിക മഴവില്ലിൽ (Primary Rainbow) ഏത് വർണ്ണമാണ് പുറംഭാഗത്ത് (outer arc) കാണപ്പെടുന്നത്?