App Logo

No.1 PSC Learning App

1M+ Downloads
കോൺസ്റ്റിറ്റുവൻറ്റ് അസംബ്ലിയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദിന് ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ച് ത്രിവർണപതാക കൈമാറിയത് ആര് ?

Aആനി ബസൻറ്റ്

Bഹൻസാ മേഹ്ത

Cസരോജിനി നായിഡു

Dമാഡം ഭിക്കാജി കാമ

Answer:

B. ഹൻസാ മേഹ്ത

Read Explanation:

ഹൻസ ജീവ‌്‌രാജ് മെഹ്ത

  • സാമൂഹിക പ്രവർത്തക, വിദ്യാഭ്യാസ വിദഗ്ദ്ധ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ പ്രസിദ്ധയായ വനിത.
  • 1926 ൽ ബോംബെ സ്കൂൾസ് കമ്മിറ്റിയിലേക്ക്  തിരഞ്ഞെടുക്കപെട്ടു
  • മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കെടുത്തു
  • വിദേശ വസ്ത്രങ്ങളും മദ്യവും വിൽക്കുന്ന കടകളിൽ പിക്കറ്റിംഗ് സംഘടിപ്പിച്ചു.
  • 1945-46 ൽ അഖിലേന്ത്യാ വനിതാ കോൺഫറൻസിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. 
  • സ്വാതന്ത്ര്യാനന്തരം, ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ അസംബ്ലിയുടെ ഭാഗമായ 15 സ്ത്രീകളിൽ ഒരാൾ ഹൻസായിരുന്നു.
  • ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദിന് ഇന്ത്യൻ വനിതകളെ പ്രതിനിധീകരിച്ച് അവർ ത്രിവർണപതാക കൈമാറി.
  • 1945 മുതൽ 1960 വരെ എസ്.എൻ.ഡി.ടി. വിമൻസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ആയും പ്രവർത്തിച്ചു.
  • 1946-ൽ സ്ത്രീകളുടെ പദവി സംബന്ധിച്ച 'നുക്ലീയർ സബ് കമ്മിറ്റി'യിൽ ഹൻസ ഇന്ത്യയെ പ്രതിനിധീകരിച്ചു.
  • ലിംഗ സമത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പാരീസ് മനുഷ്യാവകാശ പ്രഖ്യാപനത്തിലെ  "All men are born free and equal" എന്ന പുരുഷ ഭാഷാപ്രയോഗത്തിനെ മാറ്റി "All human beings are born free and equal എന്ന് എഴുതി.
  • അറിയപ്പെടുന്ന ഒരു എഴുത്തുകാരി കൂടിയായിരുന്നു ഹൻസ.
  •  ഗുജറാത്തിയിൽ കുട്ടികൾക്കായുള്ള നിരവധി പുസ്തകങ്ങൾ രചിച്ചു.
  • 'ഗള്ളിവർസ് ട്രാവൽസ്' ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ നിന്ന് ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിരുന്നു. 

Related Questions:

On whose recommendation was the constituent Assembly formed ?
is popularly known as Minto Morely Reforms.
ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. സഭയിൽ പ്രധാനമായും ഒൻപത് കമ്മിറ്റികൾ ഉണ്ടായിരുന്നു
  2. നെഹ്റു, പട്ടേൽ, അംബേദ്‌കർ തുടങ്ങിയവർ ഇതിൻ്റെ ചെയർമാന്മാരായിരുന്നു
  3. അസംബ്ലിയിലെ മീറ്റിംഗുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിലായിരുന്നു
    Who moved the Objectives Resolution which stated the aims of the Constituent Assembly?