Challenger App

No.1 PSC Learning App

1M+ Downloads
കോൾബർഗിന്റെ ധാർമിക വികസന സിദ്ധാന്തം ആരുടെ ആശയത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണ് ?

Aബ്രൂണർ

Bപാവ്‌ലോവ്

Cപിയാഷെ

Dഫ്രോയിഡ്

Answer:

C. പിയാഷെ

Read Explanation:

കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
  • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)

  • ശിക്ഷയും അനുസരണയും
  • പ്രായോഗികമായ ആപേക്ഷികത്വം

2. യാഥാസ്ഥിത സദാചാരതലം (Conventional morality stage)

  • അന്തർ വൈയക്തിക സമന്വയം
  • സാമൂഹിക സുസ്ഥിതി പാലനം

3. യാഥാസ്ഥിതാനന്തര സദാചാര തലം (Post conventional morality stage)

  • സാമൂഹിക വ്യവസ്ഥ, നിയമപരം
  • സാർവ്വജനീന സദാചാര തത്വം

Related Questions:

"കുട്ടിയുടെ ഭാഷാ വികാസത്തിൽ സാമൂഹികപരിസ്ഥിതി സുപ്രധാന പങ്കുവഹിക്കുന്നു" ആരുടെ സിദ്ധാന്തമാണ് ?
" ഞെരുക്കത്തിൻ്റെയും പിരിമുറുക്കത്തിന്റെയും (Period of Stress and Strain)എന്നറിയപ്പെടുന്ന വികസന ഘട്ടം ഏതാണ്?
പിയാഷെയുടെ വികാസഘട്ടങ്ങൾ അല്ലാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ ഡിക്സിയ യുടെ സവിശേഷത ഏത് ?
താഴെപ്പറയുന്നവയിൽ ജീൻപിയാഷെ ശ്രദ്ധ കേന്ദ്രീകരിച്ച തലം?