കോൾ ബർഗ് ശ്രദ്ധചെലുത്തിയ മേഖല :
Aചാലക വികാസം
Bസാമൂഹിക വികാസം
Cനൈതിക വികാസം
Dവൈകാരിക വികാസം
Answer:
C. നൈതിക വികാസം
Read Explanation:
നൈതിക വികസനം / സന്മാർഗിക വികാസം:
- ‘Moral’ എന്ന പദം രൂപപ്പെട്ടത് - 'Mores' എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ്
- ‘Mores’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, മര്യാദകൾ / നാട്ടു നടപ്പുകൾ / ആചാരങ്ങൾ എന്നിങ്ങനെയാണ്.
- വ്യക്തിയുടെ സന്മാർഗ്ഗിക ബോധവും, സാമൂഹിക ബോധവും, പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
- നല്ല സന്മാർഗിക ശീലം പുലർത്തുന്ന വ്യക്തിയാണ്, സാധാരണ ഗതിയിലുള്ള സാമൂഹിക ബന്ധത്തിൽ ഏർപ്പെടുന്നത്.
സന്മാർഗിക വികസന ഘട്ടങ്ങൾ (Moral Development - contributions of Kohlberg):
- ഹെയിൻസ് ഡിലെമ്മ (Heinz Dilemma) എന്ന സാങ്കൽപ്പിക കഥയുടെ അടിസ്ഥാനത്തിലാണ് കോൾബർഗ്, നൈതിക വികാസം സംബന്ധിച്ച തന്റെ ആശയങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്.
- വൈജ്ഞാനിക വികാസം (Cognitive development) പുരോഗമിക്കുന്നതു പോലെ, ധാർമ്മിക വികസന ഘട്ടത്തിലും (Stages of moral development), വ്യക്തികൾ പുരോഗമിക്കുന്നു വെന്ന്, കോൾ ബെർഗ് വിശ്വസിച്ചു.
- ധാർമ്മിക തീരുമാനങ്ങൾ (Moral decision making) എടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം, ശരിയായ ധാർമ്മിക യുക്തിയാണ് (Correct moral reasoning).
- ശരിയായ ധാർമ്മിക യുക്തി, ധാർമ്മിക പെരുമാറ്റത്തിലേക്ക് (Ethical behaviour) നയിക്കുമെന്നും അദ്ദേഹം വാദിച്ചു.