Challenger App

No.1 PSC Learning App

1M+ Downloads
ക്രിട്ടിക്കൽ പെഡഗോഗി ഉൾപ്പെടുന്ന പാഠ്യപദ്ധതി ഏത് ?

Aകെസിഎഫ് 2005

Bകെസിഎഫ് 2009

Cകെസിഎഫ് 2000

Dകെസിഎഫ് 2007

Answer:

D. കെസിഎഫ് 2007

Read Explanation:

കേരള പാഠ്യപദ്ധതി ചട്ടക്കൂട് (KCF) - 2007

  • 2005-ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ചുവടുപിടിച്ച് തയ്യാറാക്കിയ കേരള പാഠ്യപദ്ധതിയാണ് - കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007

 

  • കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 മുന്നോട്ടുവെച്ച സമീപനങ്ങൾ :- 
    • ആശയാവതരണരീതി
    • ഉദ്ഗ്രഥിത സമീപനം
    • ബഹുമുഖമായ ബുദ്ധിയുടെ വികാസം
  • കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 വിശകലനം ചെയ്യുന്നത് - കേരളം അഭിമുഖീകരിക്കുന്ന  സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ പ്രശ്നങ്ങൾ

 

  • KCF - 2007 ലെ എട്ടു പ്രശ്നമേഖലകൾ :-
    1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ
    2. അധ്വാനശേഷി വികാസത്തിന്റെ അഭാവം
    3. സാംസ്കാരിക തനിമയെ കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചുമുള്ള ധാരണക്കുറവ്
    4. കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ
    5. ശാസ്ത്രീയമായ പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം.
    6. പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള പരിഗണനയില്ലായ്മ
    7. ശാസ്ത്രീയ മായ മാനേജ്മെന്റിന്റെ അഭാവം.
    8. പരിസ്ഥിതി സൗഹൃദപരമായ വ്യവസായവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും അഭാവം.
  • ഈ പ്രശ്ന മേഖലകളെ പരിഗണിച്ച് പാപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വരുത്തുകയും അധ്യാപക പരിശീലനത്തിൽ പ്രശ്നമേഖലകളും ബഹുതല ബുദ്ധിയും ചർച്ച ചെയ്യുകയും ചെയ്തു.

Related Questions:

Which of the following is an example of an inductive approach to developing a scientific attitude?
NCF 2005 proposes the evaluation system should be based on:
ബോധനത്തിന്റെ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണയമാണ് :
ജീവിതത്തിലുടനീളമുള്ള വിദ്യാഭ്യാസത്തിന്റെ നാലു തൂണുകളിൽ ഉൾപ്പെടാത്തതേത് ?
Which of the following comes under cognitive domain ?