Challenger App

No.1 PSC Learning App

1M+ Downloads
ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?

Aബെഞ്ചമിൻ ബ്ലൂം

Bസ്റ്റീഫൻ എം കോറി

Cപിയാഷേ

Dറൂസോ

Answer:

B. സ്റ്റീഫൻ എം കോറി

Read Explanation:

ക്രിയാഗവേഷണം ( Action Research )

  • വിദ്യാഭ്യാസ മനശ്ശാസ്ത്രത്തിലെ ഒരു സജീവ പഠന രീതിയാണ്
  • stephen M corry യാണ് ഈ രീതിയുടെ ആവിഷ്കർത്താവ്

പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഒരു ഗവേഷകന്റെ വീക്ഷണഗതിയോടെ ശാസ്ത്രീയമായി ശേഖരിച്ച് അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്നു

 

ക്രിയാ ഗവേഷണ ഘട്ടങ്ങൾ

  • വിവരങ്ങൾ വസ്തുനിഷ്ഠമായി ശേഖരിക്കൽ
  • പരികല്പന രൂപീകരിക്കൽ
  • പ്രശ്നത്തെകുറിച്ച് വിലയിരുത്തൽ
  • സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കൽ
  • പ്രവർത്തന പദ്ധിതി തയ്യാറാക്കൽ
  • പ്രയോഗിക്കൽ
  • വിലയിരുത്തൽ

Related Questions:

താഴെ തന്നിരിക്കുന്നവയിൽ സർഗാത്മക പഠനതന്ത്രങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പാവനാടകം
  2. നൃത്താവിഷ്കാരം
  3. പാഠഭാഗങ്ങളിലെ ആശയം നാടകമാക്കൽ 
  4. ശിൽപ്പശാലകൾ
    'ചോദ്യങ്ങളെല്ലാം സിലബസിന് വെളിയിൽ നിന്നായിരുന്നു'. എൽ.പി, യു.പി അധ്യാപക നിയമനത്തിനായുള്ള പി എസ് സി പരീക്ഷ എഴുതിയ ഒരു ഉദ്യോഗാർഥിയുടെ പ്രതികരണമാണ് മേൽ കൊടുത്തത്. ഇവിടെ ഉദ്യോഗാർത്ഥി സ്വീകരിച്ച സമായോജന ക്രിയാ തന്ത്രം അറിയപ്പെടുന്നത്?
    താഴെ കൊടുത്തിരിക്കുന്നവയിൽ ക്ലാസ്റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഉപകരണം ഏത് ?
    സാമൂഹികബന്ധ പരിശോധനകളിൽ പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ അറിയപ്പെടുന്നത് ?
    കുട്ടികൾക്ക് വികാരപ്രകടനം അസാധ്യം ആകുമ്പോൾ അത് മറച്ചുവെക്കുകയും മറ്റു മാർഗ്ഗങ്ങളിൽകൂടി പ്രകടിപ്പിക്കുകയും ചെയ്യുന്നത് _______ ന് കാരണമാകുന്നു ?