App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര് ?

Aഉള്ളൂർ എസ് പരമേശ്വരയ്യർ

Bകുമാരനാശാൻ

Cസി.പി.രാമസ്വാമി അയ്യർ

Dഎ.കെ.ഗോപാലൻ

Answer:

A. ഉള്ളൂർ എസ് പരമേശ്വരയ്യർ

Read Explanation:

ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation)

  • ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടു മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ച വിളംബരം 
  • ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ തന്റെ 25-ാം ജന്മദിനത്തിൽ, അതായത് 1936 നവംബർ 12-ന് പുറപ്പെടുവിച്ചു.
  • തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും  സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി.
  • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ
  • ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ

  •  'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട','കേരളത്തിന്റെ മാഗ്നാകാർട്ട' എന്നിങ്ങനെയെല്ലാം ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിക്കുന്നു 
  • 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി
  • ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം ക്ഷേത്രപ്രവേശന വിളംബരമാണ്
  • 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി
  • ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള

 


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.വെസ്റ്റേൺ സ്റ്റാർ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ച വ്യക്തി ഹെർമൻ ഗുണ്ടർട്ട് ആണ്.

2.ഫ്രീ കോർസയർ എന്ന തൂലികാനാമത്തിൽ ബാരിസ്റ്റർ ജി പി പിള്ള വെസ്റ്റേൺ സ്റ്റാർ പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

Who was the founder of "Ezhava Mahasabha"
ശ്രീനാരായണഗുരു ജനിച്ച സ്ഥലം ?
Who founded an organisation called 'Samathwa Samajam"?
The place where Ayyankali was born :