കൺഭിത്തിയിലെ നീലനിറത്തിലുള്ള മധ്യ പാളി?
Aദൃഢപടലം
Bരക്തപടലം
Cദൃഷ്ടി പടലം
Dഇവയൊന്നുമല്ല
Answer:
B. രക്തപടലം
Read Explanation:
- കണ്ണിലെ പാളികൾ- ദൃഢപടലം, രക്തപടലം, ദൃഷ്ടി പടലം
- കണ്ണിലെ ഏറ്റവും പുറമെയുള്ള പാളി – ദൃഢപടലം
- നേത്രഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്ന ബാഹ്യപാളി – ദൃഢപടലം
- ദൃഢപടലം യോജകകലയാൽ നിർമിതം.
- ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന കൺഭിത്തിയിലെ നീലനിറത്തിലുള്ള മധ്യ പാളിയാണ് - രക്തപടലം (Choroid)
- കണ്ണിലെ കലകൾക്ക് ഓക്‌സിജനും പോഷണവും പ്രദാനം ചെയ്യുന്ന കണ്ണിലെ പാളി-രക്തപടലം
- പ്രകാശഗ്രാഹികൾ കാണപ്പെടുന്ന കണ്ണിലെ ആന്തര പാളി - ദൃഷ്‌ടിപടലം (Retina)
- കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി-റെറ്റിന