App Logo

No.1 PSC Learning App

1M+ Downloads
'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം രണ്ട് കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഗണിച്ച് തീർപ്പു കൽപ്പിക്കുന്നത്?

Aജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Bസംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Cകേന്ദ്ര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

C. കേന്ദ്ര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Read Explanation:

  • 'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം രണ്ട് കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഗണിച്ച് തീർപ്പു കൽപ്പിച്ചിരുന്നത് കേന്ദ്ര ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആയിരുന്നു.
  • കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019'ലെ 'വകുപ്പ് 58' പ്രകാരമാണ് കേന്ദ്ര ഉപഭോക്തൃ പരിഹാര കമ്മീഷൻ പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നത്

എന്നാൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2021ലെ ഭേദഗതി പ്രകാരം:

  • 50 ലക്ഷം രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി  : ജില്ലാ കമ്മീഷനിലും
  • 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ മൂല്യമുള്ള വസ്തുക്കളുടെ പരാതി : സംസ്ഥാന കമ്മീഷനിലും
  • രണ്ടു കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളുടെ പരാതി ദേശീയ കമ്മീഷനിലും ആണ് പരിഹരിക്കുന്നത്. 
     

Related Questions:

ഒരു കുറ്റവുമായോ കുറ്റമാകുവാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയുമായോ ഉള്ള ബന്ധം കാരണം രണ്ടാമതൊരു പ്രവൃത്തി കുറ്റമായി തീരുമ്പോൾ ആദ്യ കുറ്റത്തിന്റെ വിചാരണ അത് നടന്ന സ്ഥലത്തിന്റെയോ രണ്ടാമത്തെ കുറ്റം നടന്ന സ്ഥലത്തിന്റെയോ അധികാരമുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
ജല മലിനീകരണ നിയന്ത്രണ ഭേദഗതി നിയമം 2024 പ്രകാരം ജലാശയങ്ങളും ശുദ്ധജല സ്രോതസ്സുകളും മലിനമാക്കിയാൽ ലഭിക്കുന്ന പുതുക്കിയ പിഴത്തുക എത്ര ?
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന COPTA ആക്ടിലെ സെക്ഷൻ ഏത്?
Which of the following organization is the apex authority of disaster management in India ?
കൊഗ്‌നൈസബിൾ കേസുകളിലെ വിവരങ്ങളെ കുറിച്ച് ഏത് സെക്ഷനിലാണ് പറയുന്നത് ?