ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ പ്രധാനമന്ത്രി ആരാണ് ?
Aജവഹർ ലാൽ നെഹ്റു
Bരാജീവ് ഗാന്ധി
Cനരേന്ദ്ര മോദി
Dമൻമോഹൻ സിംഗ്
Answer:
B. രാജീവ് ഗാന്ധി
Read Explanation:
ഗംഗ ആക്ഷൻ പ്ലാൻ (GAP)
- ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയത് : 1986 ജനുവരി 1
- ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ പ്രധാനമന്ത്രി : രാജീവ് ഗാന്ധ
- ഗംഗ നദിയുടെ മലിനീകരണം ചിട്ടയായും ആസൂത്രിതമായും നിയന്ത്രിക്കുക എന്നതായിരുന്നു ജിഎപിയുടെ ലക്ഷ്യം.
‘നമാമി ഗംഗ’പദ്ധതി
- 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് 'നമാമി ഗംഗ'.
- ഗംഗയിലെ മലനീകരണം കുറയ്ക്കുക,ഗംഗ നദിയെ പുനരുജീവിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ
ഗംഗയെ ശുദ്ധീകരിക്കാനുള്ള ദേശീയ മിഷന്റെ ചില പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
- മലിനജലത്തിന്റെ വരവ് പരിശോധിക്കുന്നതിനായി നിലവിലുള്ള എസ്ടിപികളുടെ(Sewage treatment plants) പുനരുദ്ധാരണവും വർദ്ധനയും.
- നദിക്കരയിലെ എക്സിറ്റ് പോയിന്റുകളിലെ മലിനീകരണം തടയുന്നതിനുള്ള തൽക്ഷണ ഹ്രസ്വകാല നടപടികളും മിഷൻ ഉൾക്കൊള്ളുന്നു.
- കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസൃതമായി നദിയിലെ ജലപ്രവാഹത്തിന്റെ തുടർച്ച നിലനിർത്തുക.
- ഉപരിതല ഒഴുക്കും, നദിയിലെ ഭൂഗർഭജല ലഭ്യതയും പുനഃസ്ഥാപിക്കാനും നിലനിർത്താനും..
- പ്രദേശത്തെ സ്വാഭാവിക സസ്യങ്ങളെ പുനരുജ്ജീവിപ്പിക്കാനും പരിപാലിക്കാനും.
- ഗംഗാ നദീതടത്തിലെ ജല ജൈവവൈവിധ്യം സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും.
- നദിയുടെ സംരക്ഷണം, പുനരുജ്ജീവനം, പരിപാലനം എന്നീ പ്രക്രിയകളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക