Challenger App

No.1 PSC Learning App

1M+ Downloads

ഗബ്രിയേൽ ആൽമണ്ടും സിഡ്നി വെർബയും തരംതിരിച്ച രാഷ്ട്രീയ സംസ്കാരങ്ങളിൽ തെറ്റായ പ്രസ്താവന ഏതാണ് ?

  1. സങ്കുചിതമായ രാഷ്ട്രീയ സംസ്കാരത്തിൽ (Parochial Political Culture) ജനങ്ങൾക്ക് രാഷ്ട്രീയത്തെക്കുറിച്ച് മതിയായ അറിവുണ്ടാകും.
  2. സബ്ജക്‌ട് രാഷ്ട്രീയ സംസ്കാരത്തിൽ (Subject Political Culture) ജനങ്ങൾക്ക് രാഷ്ട്രീയ പ്രക്രിയയെക്കുറിച്ച് വ്യാപകമായ അറിവുണ്ടെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നു.
  3. ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സിയേറാ ലിയോൺ തുടങ്ങിയവ സബ്ജക്‌ട് രാഷ്ട്രീയ സംസ്കാരത്തിന് ഉദാഹരണങ്ങളാണ്.

    Aഒന്നും രണ്ടും തെറ്റ്

    Bരണ്ടും മൂന്നും തെറ്റ്

    Cഒന്നും മൂന്നും തെറ്റ്

    Dമൂന്ന് മാത്രം തെറ്റ്

    Answer:

    C. ഒന്നും മൂന്നും തെറ്റ്

    Read Explanation:

    Political Culture

    • ഒരു ജനതയുടെ രാഷ്ട്രീയ മനോഭാവവും ചിന്തയും സ്വഭാവവും അവർ വച്ചു പുലർത്തുന്ന മൂല്യബോധവും വൈകാരികതയും ചേർന്ന രാഷ്ട്രീയ അവബോധമാണ് രാഷ്ട്രീയ സംസ്ക‌ാരം.

    രാഷ്ട്രീയ സംസ്ക്‌കാരത്തിൻ്റെ പ്രമുഖ വക്താക്കൾ

    • ഗബ്രിയേൽ ആൽമണ്ട് (Gabriel Almond)

    • സിഡ്നി വെർബ (Sydney Verba)

    Screenshot 2025-08-08 203714.png

    വിവിധതരം രാഷ്ട്രീയ സംസ്കാരങ്ങൾ (Types of Political Culture)

    • ഒരു വ്യക്തിയുടെ രാഷ്ട്രീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഗബ്രിയേൽ ആൽമണ്ടും സിഡ്‌നി വെർബയും രാഷ്ട്രീയ സംസ്‌കാരത്തെ തരംതിരിച്ചു.

    • ആൽമണ്ടിൻറെയും വെർബയുടെയും അഭിപ്രായത്തിൽ മൂന്ന് തരത്തിലുള്ള രാഷ്ട്രീയ സംസ്‌കാരങ്ങൾ നിലനിൽക്കുന്നു.

    1. സങ്കുചിതമായ രാഷ്ട്രീയ സംസ്കാരം (Parochial Political Culture)

    • മതിയായ രാഷ്ട്രീയ ബോധം ഇല്ലാത്ത ജനം വെച്ചു പുലർത്തുന്ന രാഷ്ട്രീയ മനോഭാവമാണ് സങ്കുചിതമായ രാഷ്ട്രീയ സംസ്ക‌ാരം.

    • രാഷ്ട്രീയത്തെ കുറിച്ചുള്ള പൊതുവായ അജ്ഞതയും അതിന്റെ ഫലമായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തമില്ലായ്മയും ഇത്തരം സംസ്‌കാരങ്ങളിൽ ഉണ്ടാകുന്നു.

      ഉദാ : വളരെ കുറഞ്ഞ വികസനം മാത്രമുള്ള ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സിയേറലിയോണീ മുതലായവ

    1. സബ്ജക്‌ട് രാഷ്ട്രീയ സംസ്ക്‌കാരം (Subject Political Culture)

    • രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള വ്യാപകമായ അറിവും എന്നാൽ പലപ്പോഴും ശക്തിയില്ലായ്മ കാരണം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള വിമുഖതയും ഈ സംസ്‌കാരത്തിൽ കാണുന്നു.

    ഉദാ : മുഗൾ ഭരണകാലത്തെയും ബ്രിട്ടീഷ് ഭരണകാലത്തെയും ഗ്രാമീണ ഇന്ത്യയിൽ ഉണ്ടായിരുന്ന രാഷ്ട്രീയ സംസ്കാരം.

    1. പങ്കാളിത്ത രാഷ്ട്രീയ സംസ്ക്കാരം (Participant Political Culture)

    • രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഒരു ജനത സങ്കീർണമായി പങ്കുകൊള്ളുന്ന രാഷ്ട്രീയ മനോഭാവമാണിത്

    • ജനങ്ങൾക്ക് രാഷ്ട്രീയ പ്രക്രിയയെക്കുറിച്ചുള്ള അറിവും രാഷ്ട്രീയ പ്രക്രിയയിൽ പങ്കെടുക്കുവാനുള്ള സന്നദ്ധതയും ഒരു സംസ്ക്‌കാരത്തിൻ്റെ ഭാഗമാണ്.

    • അമേരിക്കൻ രാഷ്ട്രീയ സംസ്ക്‌കാരം ഇതിനുദാഹരണമാണ്.


    Related Questions:

    "അധികാരശക്തിയുടെ രൂപപ്പെടുത്തൽ, പങ്കുവയ്ക്കൽ എന്നിവയെപ്പറ്റി പ്രയോഗനിഷ്‌ഠതയിലൂന്നി പഠിക്കുന്ന ഒരു വിഷയവും അതേ സമയം ശാക്തികവീക്ഷണങ്ങളിലൂന്നിയ ഒരു പ്രവർത്തനവുമാണ് രാഷ്ട്ര തന്ത്രശാസ്ത്രം." എന്ന് അഭിപ്രായപ്പെട്ടത് ആര് ?
    രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഒരു ജനത സങ്കീർണ്ണമായി പങ്കുകൊള്ളുന്ന രാഷ്ട്രീയ മനോഭാവം ഏത് ?

    രാഷ്ട്രതന്ത്രശാസ്ത്രത്തിലെ പ്രധാന വ്യക്തികളെയും അവരുടെ സംഭാവനകളെയും സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?

    1. അരിസ്റ്റോട്ടിൽ ആധുനിക രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു.
    2. അരിസ്റ്റോട്ടിലിന്റെ പ്രശസ്തമായ കൃതിയാണ് 'പൊളിറ്റിക്സ്', ഇത് രാഷ്ട്രത്തെ സമഗ്രമായി വിശകലനം ചെയ്ത ആദ്യ കൃതിയാണ്.
    3. നിക്കോളോ മാക്യവല്ലി ഇറ്റാലിയൻ ചിന്തകനും 'ദി പ്രിൻസ്' എന്ന കൃതിയുടെ രചയിതാവുമാണ്.

      രാഷ്ട്രതന്ത്രശാസ്ത്ര പഠനത്തിലെ ചരിത്രപരമായ സമീപനത്തെക്കുറിച്ച് നൽകിയിട്ടുള്ള പ്രസ്താവനകളിൽ തെറ്റായത് ഏതാണ് ?

      1. എല്ലാ രാഷ്ട്രീയ പ്രതിഭാസങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും പിന്നിൽ ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ഈ സമീപനം വിശ്വസിക്കുന്നു.
      2. മാക്യവല്ലി, സബൈൻ, ഡണ്ണിംഗ് തുടങ്ങിയ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്.
      3. ചരിത്രം അനുമാനപരമാണ്, അത് മൂല്യങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് ഈ സമീപനം പറയുന്നു.
      4. ചലനാത്മകമോ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുന്നതുമായ സമൂഹങ്ങളെ സംബന്ധിച്ച് ഈ സമീപനം വളരെ പ്രസക്തമാണ്.
        ദ്വികക്ഷി സംവിധാനം നിലവിലിരിക്കുന്ന രാഷ്ട്രം :