App Logo

No.1 PSC Learning App

1M+ Downloads
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?

Aലിൻലിത്ത് ഗോ

Bവേവൽ പ്രഭു

Cമൗണ്ട് ബാറ്റൺ പ്രഭു

Dമിന്റോ ll

Answer:

A. ലിൻലിത്ത് ഗോ

Read Explanation:

ലിന്‍ലിത്ഗോ പ്രഭു (1936-1943)

  • ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷിന്ത്യ ഭരിച്ച വൈസ്രോയി.
  • ഓഗസ്റ്റ്‌ ഓഫര്‍ മുന്നോട്ടു വെച്ച വൈസ്രോയി. 
  • 1935 ലെ ഗവ. ഓഫ്‌ ഇന്ത്യ നിയമം നിലവില്‍ വരുമ്പോൾ വൈസ്രോയി.
  • 1937 ഒക്ടോബര്‍ ഒന്നിന്‌ ഇന്ത്യയില്‍ ഫെഡറല്‍ കോടതി നിലവില്‍ വന്നത്‌ ഇദേഹത്തിന്റെ ഭരണകാലയളവിലാണ് 

  • രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ (1939) ഇന്ത്യയിലെ വൈസ്രോയി
  • കോണ്‍ഗ്രസ്‌ നേതൃത്വത്തോട്‌ ആലോചിക്കാതെ രണ്ടാം ലോക മഹാ യുദ്ധത്തില്‍ ഇന്ത്യയെയും സഖ്യകക്ഷിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രവിശ്യ മന്ത്രി സഭകള്‍ രാജിവെച്ചപ്പോള്‍ വൈസ്രോയി ആയിരുന്ന വ്യക്തി. 

  • 1942 ആഗസ്റ്റ്‌ എട്ടിന്‌ മുംബൈയില്‍ കോണ്‍ഗ്രസ്‌ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ സമയത്തെ  വൈസ്രോയി
  • 1935 ലെ ഗവ. ഓഫ്‌ ഇന്ത്യ നിയമപ്രകാരം 1937 ല്‍ ബര്‍മ്മയെ ഇന്ത്യയില്‍ നിന്ന്‌ വേര്‍പെടുത്തിയപ്പോള്‍ വൈസ്രോയിയായിരുന്ന വ്യക്തി
  • ക്രിപ്സ്‌ മിഷന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ (1942) വൈസ്രോയി 

Related Questions:

ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര് ?

Consider the following statements. Which of the following is not associated with Lord Ripon?

  1. Repeal of the Vernacular Press Act
  2. The Second Afghan war
  3. The First Factory Act of 1881
  4. The Arms Act of 1878

    സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത് ?

    1. 1798 ലാണ് നടപ്പിലാക്കിയത്
    2. കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
    3. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം

      താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

      1) ഭൂപ്രഭുക്കന്മാരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്ന ഭൂനികുതി വ്യവസ്ഥയാണ് റയട്ട് വാരി സമ്പ്രദായം 

      2) റയട്ട് വാരി സമ്പ്രദായം ഏർപ്പെടുത്തിയത് മദ്രാസ് ഗവർണറായിരുന്ന തോമസ് മൺറോയാണ് 

      3) റയട്ട് വാരി വ്യവസ്ഥ നടപ്പിലാക്കിയത് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലാണ് 

      താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറലായിരുന്ന കാലത്ത് ഒപ്പു വെച്ച ഉടമ്പടി ഏത് ?