Challenger App

No.1 PSC Learning App

1M+ Downloads

ഗസ്റ്റാൾട്ടിസത്തിൻറെ പ്രധാന വക്താക്കൾ ?

  1. മാക്സ് വർത്തീമർ
  2. സ്കിന്നർ
  3. ടിച്ച്നർ
  4. കർട് കൊഫ്ക്

    Ai, iv എന്നിവ

    Bii, iii

    Ci, iii എന്നിവ

    Dഎല്ലാം

    Answer:

    A. i, iv എന്നിവ

    Read Explanation:

    ഗസ്റ്റാൾട്ട് സിദ്ധാന്തം / സമഗ്രതാവാദം (Gestaltism)

    • ജർമൻ മനശാസ്ത്രജ്ഞനായ മാക്സ് വർത്തീമർ ആണ് ഇതിൻറെ പ്രധാന വക്താവ്.
    • ഗസ്റ്റാൾട്ടിസം എന്ന ആശയം ഉത്ഭവിച്ചത് ജർമനിയിലാണ്.
    • ഗസ്റ്റാൾട്ടിസത്തിൻറെ മറ്റു പ്രധാന വക്താക്കൾ :- കർട് കൊഫ്ക്, വുൾഫ്ഗാങ് കൊഹ്ളർ
    • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
    • ഭാഗങ്ങളുടെ ആകെ തുകയേക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
    • ഘടനാ വാദത്തിന് ഏറ്റവും വലിയ വിമർശകരായി ഇവർ മാറി.
    • സംവേദനങ്ങളെ സ്വാധീനിക്കുന്ന 4 ദൃശ്യ ഘടകങ്ങളെ കുറിച്ചും ഇവർ വിശദീകരിക്കുകയുണ്ടായി.
    • കൊഹ്ളർ, സുൽത്താൻ എന്ന കുരങ്ങിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന്  മൂർത്തരൂപം നൽകി.
    • സുൽത്താന് പഴം സ്വന്തമാക്കാൻ കഴിഞ്ഞത് പ്രശ്നസന്ദർഭത്തെ  സമഗ്രമായി കാണാൻ കഴിഞ്ഞതുകൊണ്ടാണ് എന്ന് കൊഹ്ളർ പ്രസ്താവിക്കുന്നു.

    Related Questions:

    Which defense mechanism is related to Freud’s Psychosexual Stages?
    സ്വാംശീകരണവും സംസ്‌ഥാപനവും മനഃശാസ്ത്രത്തിലെ ഏത് ആശയവുമായി ബന്ധപ്പെടുന്ന പ്രക്രിയകളാണ്?
    ‘പ്രൈവറ്റ് സ്പീച്ച്' എന്ന പദം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
    Which part of the mind contains repressed desires and instincts?
    Identify the correct sequence.