Challenger App

No.1 PSC Learning App

1M+ Downloads
ഗസ്റ്റാൾട്ട് സിദ്ധാന്തത്തിൻ്റെ പ്രധാന ആശയം :

Aപ്രബലനം

Bക്ഷേത്ര സിദ്ധാന്തം

Cവ്യവഹാരം

Dഉൾക്കാഴ്ച

Answer:

D. ഉൾക്കാഴ്ച

Read Explanation:

ഗസ്റ്റാൾട്ട് സമീപനം / സമഗ്ര സിദ്ധാന്തം (Gestalt Approach)

                വില്യം വൂണ്ടിന്റെ ഘടനാവാദത്തോടും, അന്തർ നിരീക്ഷണ സമീപനങ്ങളോടും പാവ്ലോവ്, വാട്സൺ തുടങ്ങിയവരുടെ വ്യവഹാര വാദത്തിനോടുമുള്ള വിമർശനം എന്ന നിലയിൽ ജർമനിയിൽ രൂപം കൊണ്ട പ്രസ്ഥാനമാണ് ഗസ്റ്റാൾട്ട് മനശാസ്ത്രം. ഈ പ്രസ്ഥാനം അമേരിക്കയിലാണ് വളർന്ന് വന്നത്.

  • പരിസരത്തിന്റെ സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്ന് കരുതുന്ന സമീപനമാണ്, ഗസ്റ്റാൾട്ട് സിദ്ധാന്തം.
  • ഗസ്റ്റാൾട്ട് മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് / സമഗ്ര വാദത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, മാക്സ് വെർതിമർ ആണ്. 

 

ഗസ്റ്റാൾട്ട്:

  • ഗസ്റ്റാൾട്ട് എന്ന ജർമൻ പദത്തിന്റെ അർത്ഥം ‘രൂപഘടന / ആകൃതി / സമഗ്ര രൂപം / സാകല്യ രൂപം' എന്നാണ്.
  • പൂർണതയ്ക്ക് അതിന്റെ അംശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷ രൂപഗുണമാണ്, ‘ഗസ്റ്റാൾട്ട്’.

 

സമഗ്രത:

  • സമഗ്രത എന്നത് എന്തിന്റെയും ഘടകങ്ങളുടെ ആകെത്തുക എന്നതിനേക്കാൾ, ഘടകങ്ങൾ ചേർന്ന് കിട്ടുന്ന രൂപത്തെ അർത്ഥമാക്കുന്നു.

  • സമഗ്ര മനശാസ്ത്രത്തിന്റെ സംഭാവന എന്നത്, അന്തർ ദൃഷ്ടി പഠനം എന്നും, പ്രശ്നപരിഹാര മാർഗങ്ങൾ എന്നും അറിയപ്പെടുന്നു.  

  • അംശങ്ങളുടെ ആകെ തുകയെക്കാൾ, മെച്ചപ്പെട്ടതാണ് സമഗ്രത.

  • ഒരു പ്രതിഭാസത്തിന്റെ സമഗ്രാനുഭവം എന്നത് പ്രത്യക്ഷണത്തിന് അടിസ്ഥാനമാണ്.

  • സമഗ്രതയിലാണ് യഥാർത്ഥമായ അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത്.

  • പ്രത്യക്ഷണത്തെ (Perception) അടിസ്ഥാനമാക്കിയുള്ള മനോവിജ്ഞാന ശാഖയാണ്, ഗസ്റ്റാൾട്ട് മനഃശാസ്ത്രം.

  • ഓരോ വ്യക്തിയുടെയും, ദൃശ്യപ്രപഞ്ചം വ്യത്യസ്തമാണ്.

  • അതിനാൽ വ്യക്തിഗതാനുഭവങ്ങളാണ് (Individual Experience) പഠനത്തിന്റെ അടിത്തറ നിർണയിക്കുന്നത്.

Related Questions:

According to Vygotsky, internalization refers to:
At the pre-conventional level, morality is primarily determined by:
Who are exceptional children?
What is the term for the phenomenon where adolescents develop strong emotional dependence on their friends, sometimes at the expense of their family relationships?
പഠനത്തിലെ മനോഘടക സിദ്ധാന്തം പ്രകാരം മനസ്സിൻറെ അറയാണ്?