Challenger App

No.1 PSC Learning App

1M+ Downloads

ഗാന്ധിജി മുന്നോട്ടുവെച്ച നയി താലിം (നൂതന വിദ്യാഭ്യാസം ) വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത് ?

  1. പാശ്ചാത്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
  2. വിദ്യാഭ്യാസം ഉൽപ്പാദന ക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം
  3. 8 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിര്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം
  4. വിദ്യാഭ്യാസം മാതൃ ഭാഷയിലാവണം

    Aiii മാത്രം

    Bഇവയൊന്നുമല്ല

    Ci മാത്രം

    Di, iii എന്നിവ

    Answer:

    C. i മാത്രം

    Read Explanation:

    നയി താലിം (Nai Talim)

    • വിദ്യാഭ്യാസവും ജോലിയും വെവ്വേറെയല്ലെന്ന് പ്രസ്താവിക്കുന്ന ഒരു തത്വമാണ് ‘നയി താലിം’ അഥവാ അടിസ്ഥാന വിദ്യാഭ്യാസം.
    • ഈ അധ്യാപനശാസ്ത്രത്തെ അടിസ്ഥാനമാക്കി മഹാത്മാഗാന്ധി ഇതേ പേരിൽ ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതി പ്രോത്സാഹിപ്പിച്ചു.
    • ഉൽപ്പാദനകരമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം  വിദ്യഭ്യാസം നൽകാൻ എന്നു ഗാന്ധിജി നിർദേഷിച്ചു.
    • എട്ടു മുതൽ പതിനാലുവയസ്സുവരെയുളള കു‌ട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യഭ്യാസം അവരുടെ മാതൃഭാഷയിൽ നൽകുക എന്നതും ഇതിൻറെ ഭാഗമാണ്.
    •  'എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം'എന്നാണ് ‘നയി താലിം’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
    • INC യുടെ 1937-ലെ വാർദ്ധാ സമ്മേളനം ഈ പദ്ധതിയെക്കുറിച്ച് പഠിക്കാനായി ഡോ.സാക്കീർ ഹുസൈന്റെ നേതൃത്ത്യത്തിൽ ഒരു കമ്മറ്റിയെ നിയമിച്ചിരുന്നു.

     


    Related Questions:

    2020 ലെ ദേശീയ വിദ്യഭ്യാസ നയം പ്രകാരം ഏതു വർഷത്തോടെയാണ് 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് ബിരുദം അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ബിരുദ യോഗ്യതയായി തീരുക ?
    യമുന നദി വൃത്തിയാക്കുന്നതിനും ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനും മറ്റു നഗര വെല്ലുവിളികളെ ലക്‌ഷ്യം വക്കുന്നതിനുമുള്ള എ ഐ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയത്
    U.G.C യുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
    കുട്ടികളിൽ വിമർശനാത്മക ചിന്ത പരിപോഷിപ്പിക്കുവാൻ തീർത്തും അനുയോജ്യമല്ലാത്ത ബോധന രീതി ഏത് ?
    NEP 2020 അനുസരിച്ച് ഒരു കുട്ടിയുടെ സഞ്ചിത മസ്തിഷ്ക വികസനത്തിന്റെ (Cumulative brain development) എത്ര ശതമാനമാണ് 6 വയസ്സിന് മുമ്പ് സംഭവിക്കുന്നത്?