App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധി സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?

Aമധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ

Bമഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ

Cഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്

Dമഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ

Answer:

A. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ

Read Explanation:

ഗാന്ധി സാഗർ ഡാം

  • മധ്യപ്രദേശിലെ ചമ്പൽ നദിയിലാണ് ഗാന്ധിസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
  • 1954 മാർച്ച് 7 ന് ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആണ് അണക്കെട്ടിന്റെ തറക്കല്ലിട്ടത്
  • 1970ൽ നിർമ്മാണം പൂർത്തിയായി 

ചമ്പൽ നദി

  • യമുനാ നദിയുടെ ഒരു പ്രധാന പോഷകനദി
  • നദിയുടെ ഒരു ഭാഗം ചംബൽ വന്യജീവി സം‌രക്ഷണ കേന്ദ്രത്തിനകത്താണ് സ്ഥിതിചെയ്യുന്നത്
  • മദ്ധ്യപ്രദേശിൽ വിന്ധ്യ പർവതനിരയുടെ തെക്കൻ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.
  • മദ്ധ്യപ്രദേശിലൂടെ ഒഴുകിയശേഷം രാജസ്ഥാനിലൂടെ സഞ്ചരിച്ച്  ഉത്തർപ്രദേശിൽ പ്രവേശിക്കുകയും അവിടെ വച്ച് യമുനയോട് ചേരുകയും ചെയ്യുന്നു. 

 


Related Questions:

Indira Sagar Dam located in Madhya Pradesh is built on which of the following river?
സർദാർ സരോവർ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?
ഇന്ത്യയിൽ ആദ്യമായി റബ്ബർ അണക്കെട്ട് സ്ഥാപിച്ച സംസ്ഥാനം ?
ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?