Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധി സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?

Aമധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ

Bമഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ

Cഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്

Dമഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാർ

Answer:

A. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ

Read Explanation:

ഗാന്ധി സാഗർ ഡാം

  • മധ്യപ്രദേശിലെ ചമ്പൽ നദിയിലാണ് ഗാന്ധിസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
  • 1954 മാർച്ച് 7 ന് ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആണ് അണക്കെട്ടിന്റെ തറക്കല്ലിട്ടത്
  • 1970ൽ നിർമ്മാണം പൂർത്തിയായി 

ചമ്പൽ നദി

  • യമുനാ നദിയുടെ ഒരു പ്രധാന പോഷകനദി
  • നദിയുടെ ഒരു ഭാഗം ചംബൽ വന്യജീവി സം‌രക്ഷണ കേന്ദ്രത്തിനകത്താണ് സ്ഥിതിചെയ്യുന്നത്
  • മദ്ധ്യപ്രദേശിൽ വിന്ധ്യ പർവതനിരയുടെ തെക്കൻ ചരിവിലാണ് ഇതിന്റെ ഉദ്ഭവം.
  • മദ്ധ്യപ്രദേശിലൂടെ ഒഴുകിയശേഷം രാജസ്ഥാനിലൂടെ സഞ്ചരിച്ച്  ഉത്തർപ്രദേശിൽ പ്രവേശിക്കുകയും അവിടെ വച്ച് യമുനയോട് ചേരുകയും ചെയ്യുന്നു. 

 


Related Questions:

കൃഷ്ണ നദിയുമായി ബന്ധമില്ലാത്ത അണക്കെട്ടുകൾ ഏതൊക്കെയാണ് ?

  1. നാഗാർജ്ജുന സാഗർ 
  2. കൃഷ്ണ രാജസാഗർ
  3. ശ്രീശൈലം 
  4. അലമാട്ടി  
ഇച്ചാരി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
കാലേശ്വരം ജലസേചന പദ്ധതി ഏത് നദിയിലാണ് ?
' കൃഷ്ണരാജ സാഗർ ഡാം ' ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

ഇന്ത്യയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകി യിരിക്കുന്നു. ഇതിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ദാമോദർ നദീതട പദ്ധതി.
  2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുഡ്.
  3. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭക്രാനംഗൽ
  4. ലോകത്തിലെ ഏറ്റവും വലിയ കല്ലണക്കെട്ടാണ് നാഗാർജ്ജുന സാഗർ