സ്ത്രീകളെ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ് ഗാർഹിക പീഢനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 (The Protection of Women from Domestic Violence Act, 2005). ഇത് 2005 സെപ്തംബർ 13-ന് പാർലമെന്റ് പാസാക്കുകയും 2006 ഒക്ടോബർ 26-ന് നിലവിൽ വരികയും ചെയ്തു. ഗാർഹിക പീഡനത്തിന്റെ നിർവചനം വിപുലീകരിക്കുകയും ശാരീരികം, ലൈംഗികം, വാചികം, വൈകാരികം, സാമ്പത്തികം എന്നിങ്ങനെയുള്ള എല്ലാത്തരം പീഡനങ്ങളും ഇതിന്റെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. ഈ നിയമം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു.