App Logo

No.1 PSC Learning App

1M+ Downloads
ഗിൽഫോർഡിൻ്റെ ത്രിമുഖ സിദ്ധാന്തത്തിൽ ഉള്ളടക്കങ്ങളിൽ വരുന്നവയിൽ ശരിയായവ തെരഞ്ഞെടുക്കുക ?

Aപ്രതീകാത്മകം, അർത്ഥം, വ്യവഹാരം

Bബന്ധം, വ്യവസ്ഥ, രൂപാന്തരങ്ങൾ

Cവിവ്രജന ചിന്ത, സംവ്രജന ചിന്ത, ശബ്ദം

Dദൃശ്യം, വർഗം, വിലയിരുത്തൽ

Answer:

A. പ്രതീകാത്മകം, അർത്ഥം, വ്യവഹാരം

Read Explanation:

ഗിൽഫോർഡിൻ്റെ ത്രിമുഖ സിദ്ധാന്തം (Structure of Intellect Model - SI Model)

  • ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ഗിൽഫോർഡ് ഒരു ബുദ്ധിമാതൃക (ത്രിമാനമാതൃക) വികസിപ്പിച്ചെടുത്തു.
  • ഒരു ബൗദ്ധികപ്രവർത്തനം മൂന്ന് അടിസ്ഥാനതലങ്ങളിലാണ് നിർവചിക്കപ്പെടുക :-
    1. ഉള്ളടക്കങ്ങൾ (Contents)
    2. ഉൽപന്നങ്ങൾ (Products)
    3. മാനസിക പ്രക്രിയകൾ (Operations)

ഉള്ളടക്കവുമായി ബന്ധപ്പെട്ട ഘടകങ്ങൾ :-

  1. ദൃശ്യം (Visual or Figural)
  2. ശബ്ദം (Auditory)
  3. പ്രതീകാത്മകം (Symbolic)
  4. അർത്ഥം (Semantic)
  5. വ്യവഹാരം (Behavioral)

ഉൽപന്നത്തിലെ ഘടകങ്ങൾ :-

  1. ഏകകം (Unit)
  2. വർഗം (Class)
  3. ബന്ധം (Relation)
  4. വ്യവസ്ഥ (System)
  5. രൂപാന്തരങ്ങൾ (Transformations)
  6. പ്രതിഫലനങ്ങൾ (Implications)

മാനസിക പ്രക്രിയയിലെ ഉപവിഭാഗങ്ങൾ :-

  1. ചിന്ത (Cognition)
  2. ഓർമ (Memory)
  3. വിവ്രജന ചിന്ത (Divergent thinking)
  4. സംവ്രജന ചിന്ത (Convergent thinking)
  5. വിലയിരുത്തൽ (Evaluation)

Related Questions:

Which of the following is a contribution of Howard Gardner?
രമേഷ് മാഷ്, ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർ ത്തനങ്ങളും അനുഭവങ്ങൾ പങ്കു വെക്കു ന്നതിനുള്ള പ്രവർത്തനങ്ങളും നൽകി. കുട്ടികളുടെ ഏത് തരം ബുദ്ധി വർദ്ധിപ്പി ക്കാനാണ് ഈ പ്രവർത്തനം സഹായി ക്കുക ?
ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
പ്രതിഭാശാലിയായ ഒരു കുട്ടിയുടെ ഐ. ക്യു എത്ര ?
സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങളെ ആസ്പദമാക്കി വാദപ്രതിവാദങ്ങളും ചർച്ചകളും നടത്തിയാൽ വികസിക്കാവുന്ന ബുദ്ധിശക്തി ഏത് ?