App Logo

No.1 PSC Learning App

1M+ Downloads
ഗുണനിലവാരം കണക്കാക്കുന്നതിനുള്ളതല്ലാത്ത ഉപകരണം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aഅച്ചീവ്മെൻറ് ടെസ്റ്റ്

Bചെക്ക് ലിസ്റ്റ്

Cറേറ്റിംഗ് സ്കെയിൽ

Dഇൻവെൻ്ററി

Answer:

A. അച്ചീവ്മെൻറ് ടെസ്റ്റ്

Read Explanation:

വ്യത്യസ്തതരം ശോധകങ്ങൾ 

  1. അധ്യാപകനിർമ്മിത ശോധകം
  2. മാനഗീകൃത ശോധകം
  3. സിദ്ധി ശോധകം
  4. നിദാന ശോധകം

സിദ്ധി ശോധകം (Achievement Test)

  • വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും മൂല്യനിർണയം ചെയ്യുന്നതിനും  ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന ശോധകങ്ങളാണ് / പഠന ഫലമായി പഠിതാവിൽ വന്നു ചേർന്ന മാറ്റങ്ങൾ അഥവാ സിദ്ധികൾ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പരീക്ഷകളാണ് സിദ്ധിശോധകം എന്ന് അറിയപ്പെടുന്നത് .
  • പഠനനിലവാരം അളക്കുന്നതിന്  ക്ലാസ്മുറികളിൽ സിദ്ധിശോധകം നടത്താം.
  • മുൻകൂട്ടി നിശ്ചയിച്ച ബോധന ഉദ്ദേശ്യങ്ങളുടെ സാക്ഷാത്കാരം നിർണയിക്കുന്നതിനും  സിദ്ധിശോധകം ഉപയോഗിക്കുന്നു.

Related Questions:

പുളിക്കുന്ന മുന്തിരിങ്ങാ ശൈലി തന്ത്രത്തിന് ഉദാഹരണം ?
സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി ?

സർവ്വേരീതിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തെരഞ്ഞെടുക്കുക ? 

  1. സാമ്പിൾ തെരഞ്ഞെടുക്കൽ
  2. നിഗമനങ്ങളിലെത്തൽ
  3. വിവരശേഖരണം
  4. ആസൂത്രണം
  5. വിവരവിശകലനം
Introspection എന്ന വാക്കിന്റെ അർഥം ?
അക്കാദമിക് വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥി തന്റെ ആത്മാഭിമാനം കായിക പ്രവർത്തനത്തിലൂടെ വീണ്ടെടുക്കുന്നത് ഏതു തരം പ്രതിരോധ തന്ത്രമാണ്?