App Logo

No.1 PSC Learning App

1M+ Downloads
ഗോതമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണേത് ?

Aനീർവാർച്ചയുള്ള എക്കൽ മണ്ണ്

Bചുവന്ന മണ്ണ്

Cകറുത്ത മണ്ണ്

Dപർവത മണ്ണ്

Answer:

A. നീർവാർച്ചയുള്ള എക്കൽ മണ്ണ്

Read Explanation:

ഗോതമ്പ്‌

  • ഇന്ത്യയില്‍ നെല്ലു കഴിഞ്ഞാല്‍ പ്രധാനപ്പെട്ട രണ്ടാമത്തെ ധാന്യവിളയാണ്‌ ഗോതമ്പ്‌,
  • ആഗോള ഗോതമ്പ്‌ ഉല്‍പാദ നത്തിന്റെ 13.1 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്‌ (2014).
  • അടിസ്ഥാനപരമായി ഇത്‌ ഒരു മിതോഷ്ണമേഖല വിളയാണ്‌ അതിനാല്‍ ഇന്ത്യയില്‍ ശൈത്യകാലത്ത്‌, അതായത്‌, റാബി കാലത്താണ്‌ ഗോതമ്പ്‌ കൃഷി ചെയ്യുന്നത്‌.
  • സിന്ധു-ഗംഗാ സമതലം, മാള്‍വ പീഠഭൂമി, 2700 മീറ്റര്‍വരെ ഉയരമുള്ള ഹിമാലയന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ രാജ്യത്തിന്റെ ഉത്തര-മധ്യ മേഖലകളിലാണ്‌ ഗോതമ്പു കൃഷി ചെയ്യുന്ന ആകെ പ്രദേശത്തിന്റെ 85 ശതമാനവും ക്രേന്ദീകരിച്ചിരിക്കുന്നത്‌.
  • റാബി വിളയായതുകൊണ്ട്‌ ജലസേചനത്തിന്റെ സഹായത്തോടെയാണ്‌ ഇത്‌ കൂടുതലായും കൃഷി ചെയ്യുന്നത്‌.
  • എന്നാല്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും മധ്യപ്രദേശിലെ മാള്‍വാ പീഠഭൂമിയുടെ ഭാഗങ്ങളിലും മഴയെ മാത്രം ആശ്രയിച്ചാണ്‌ ഗോതമ്പു കൃഷി ചെയ്യുന്നത്‌.
  • നീർവാഴ്ച്ചയുള്ള എക്കൽ മണ്ണാണ് ഗോതമ്പ് കൃഷിക്ക് ഉത്തമം

Related Questions:

ബ്രോഡ്ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണേത് ?

കൃഷിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന പരിശോധിച്ചു തെറ്റായ ഉത്തരം കണ്ടെത്തുക.

  1. അഗർ, കൾച്ചർ എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് അഗ്രികൾച്ചർ എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്
  2. അഗർ എന്നതിന് കൃഷി എന്നും കൾച്ചർ എന്നതിന് കര എന്നുമാണ് അർത്ഥം.
  3. ലാറ്റിനില്‍ 'Agercultur' എന്നാൽ കൃഷി എന്നാണ് അർത്ഥം.
    ഇന്ത്യയിൽ കൂടുതലായി കാണപ്പെടുന്ന കൽക്കരി ?
    കരിമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?