Challenger App

No.1 PSC Learning App

1M+ Downloads
ഗോഷ്ഠി കൊട്ടുക , അക്കിത്ത ചൊല്ലൽ, അരങ്ങു തളിക്കൽ എന്നിവയൊക്കെ ഏത് കലാരൂപത്തിലെ വിവിധ ചടങ്ങുകളാണ് ?

Aതെയ്യം

Bപടയണി

Cചാക്യാർകൂത്ത്

Dകൂടിയാട്ടം

Answer:

D. കൂടിയാട്ടം

Read Explanation:

കൂടിയാട്ടം

  • കേരളത്തിന്റെ ലോകപ്രശസ്തമായ പ്രാചീന സംസ്കൃതനാടകാഭിനയ സമ്പ്രദായം
  • യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം (2001)
  •  'മാനവസമുദായത്തിന്റെ മഹത്തായ പാരമ്പര്യകല'യായി കൂടിയാട്ടത്തെ വിശേഷിപ്പിച്ചത് - യുനെസ്‌കോ

  • ഇന്ത്യയിൽ ഇന്നു നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം 
  • 'അഭിനയത്തിന്റെ അമ്മ' എന്നും 'കലകളുടെ മുത്തശ്ശി' എന്നും അറിയപ്പെടുന്ന കലാരൂപം

  • കൂടിയാട്ടത്തിന്റെ പ്രധാന ചമയങ്ങൾ - മുഖത്തെ തേയ്‌പ്, കിരീടം, കുപ്പായം, ഉടുത്തുകെട്ട്
  • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം - 41 ദിവസം 
  • കൂടിയാട്ടം അവതരിപ്പിക്കുന്നത് - ചാക്യാർ (പുരുഷ കഥാപാത്രം), നങ്ങ്യാർ (സ്ത്രീ കഥാപാത്രം)
  •  മലയാളത്തിൽ സംസാരിക്കാനാവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം - വിദൂഷകൻ
  • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് ക്ഷേത്രവളപ്പിലെ അരങ്ങ് - കൂത്തമ്പലം

  • കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് - അമ്മന്നൂർ മാധവചാക്യാർ
  • കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരു മണി മാധവചാക്യാരുടെ കൃതി - നാട്യകല്പദ്രുമം
  • വർഷംതോറും കൂടിയാട്ടം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ - കൂടൽമാണിക്യ ക്ഷേത്രം (ഇരിഞ്ഞാലക്കുട), വടക്കുംനാഥ ക്ഷേത്രം (തൃശൂർ)

  • കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയവ പഠിക്കാനും ഉപരിപഠനത്തിനും സൗകര്യമുള്ള സ്ഥാപനം - മാർഗി

  • മാർഗിയുടെ ആസ്ഥാനം - തിരുവനന്തപുരം

 


Related Questions:

മോഹിനിയാട്ടത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
പൂവാരൽ എന്ന ചടങ്ങ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?

താഴെ പറയുന്നവയിൽ ഏത് നൃത്തരൂപമാണ് 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സത്തിൽ മത്സരയിനമായി ഉൾപ്പെടുത്തിയത്

  1. മംഗലംകളി
  2. മലപുലയ ആട്ടം
  3. പണിയ നൃത്തം
  4. ഇരുള നൃത്തം
  5. പളിയ നൃത്തം
    Which of the following statements best describes the origin and evolution of the Kuchipudi dance form?