App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമങ്ങളിലെ ജനവാസമുള്ള ഗ്രാമപ്രദേശങ്ങളിൽ വീടുകൾ കൈവശം വയ്ക്കുന്ന വില്ലേജ് ഹൗസ് ഉടമകൾക്ക് അവകാശങ്ങളുടെ രേഖ നൽകുന്നതിനും, വസ്തു ഉടമകൾക്ക് പ്രോപ്പർട്ടി കാർഡുകൾ നൽകുന്നതിനുമായി 2020-ൽ ആരംഭിച്ച കേന്ദ്ര മേഖലാ പദ്ധതി.

Aസ്വാമിത്വ

Bരാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ

Cഗ്രാമപഞ്ചായത്ത് വികസന പദ്ധതി

Dഇ-പഞ്ചായത്ത്

Answer:

A. സ്വാമിത്വ

Read Explanation:

സ്വാമിത്വ:

  • ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ലാൻഡ് പാഴ്സലുകൾ, മാപ്പിംഗ് ചെയ്തും, ഗ്രാമത്തിലെ വീട്ടുടമകൾക്ക് നിയമപരമായ ഉടമസ്ഥാവകാശ കാർഡുകൾ (പ്രോപ്പർട്ടി കാർഡുകൾ) നൽകുകയും ചെയ്യുന്നു.
  • 'അവകാശങ്ങളുടെ രേഖ' നൽകിക്കൊണ്ട്, ഗ്രാമീണ ജനവാസമുള്ള ("അബാദി") പ്രദേശങ്ങളിൽ, സ്വത്തിന്റെ വ്യക്തമായ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള ഒരു നവീകരണ നടപടിയാണ് സ്വാമിത്വ പദ്ധതി.

 

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ:

         ഇന്ത്യയിലുടനീളമുള്ള പഞ്ചായത്തീരാജ് സംവിധാനം, ഗ്രാമപ്രദേശങ്ങളിൽ വികസിപ്പിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനുമായി നിർദ്ദേശിക്കപ്പെട്ട, ഒരു അതുല്യമായ പദ്ധതിയാണ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ.

 

ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP):

  • ഗ്രാമത്തിലെ കമ്മ്യൂണിറ്റി അംഗങ്ങളുടെ വികേന്ദ്രീകൃത ആസൂത്രണം സുഗമമാക്കാൻ, GPDP പ്രക്രിയ സഹായിക്കുന്നു.
  • ബന്ധപ്പെട്ട എല്ലാ കേന്ദ്ര മന്ത്രാലയങ്ങളുടെയും / വകുപ്പുകളുടെയും സ്കീമുകളുമായി പൂർണ്ണമായി സംയോജിപ്പിച്ചു കൊണ്ട്; സമഗ്ര പങ്കാളിത്തം, GPDP ആസൂത്രണ പ്രക്രിയ നൽകുന്നു.

 

ഇ-പഞ്ചായത്ത്:

  • പഞ്ചായത്ത് പ്രവർത്തനത്തിന്റെ വിവിധ വശങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി, ലളിതമായ ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷനായ, eGramSwaraj ആരംഭിച്ചു.
  • വികേന്ദ്രീകൃത ആസൂത്രണം, പുരോഗതി റിപ്പോർട്ടിംഗ്, ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് എന്നിവയിൽ മികച്ച സുതാര്യത കൊണ്ടുവരുവാൻ, eGramSwaraj ലക്ഷ്യമിടുന്നു.
  • വ്യത്യസ്‌ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പഴയ ആപ്ലിക്കേഷനുകൾ, ലഘൂകരിക്കാനായി ഒരുമിച്ച് ചേർത്തിരിക്കുന്നു.

Related Questions:

Insurance protection to BPL community is known as:
To provide electricity to every villages is the objective of
ജവഹർ റോസ്ഗാർ യോജന (JRY ) പദ്ധതി പ്രകാരം വനിതകൾക്കായി മാറ്റിവച്ചിട്ടുള്ള സംവരണം എത്ര ?
New name of FWP(Food for Worke Programme)is-----
2024 ൽ ക്ഷീരമേഖലയിൽ സ്ത്രീശാക്തീകരണവും മറ്റു പുരോഗതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ?