Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീക്ക് നഗര രാഷ്ട്രങ്ങൾ അറിയപ്പെട്ടിരുന്നത് എങ്ങനെയാണ്?

Aഅഗോറ

Bഅക്രൊപോളിസ്

Cപോളിസ്

Dഅസംബ്ലി

Answer:

C. പോളിസ്

Read Explanation:

ഗ്രീക്ക് നഗരരാഷ്ട്രങ്ങൾ

  • പുരാതന ഗ്രീസിൽ ഗ്രാമങ്ങളായിരുന്നു പ്രധാന അധിവാസ കേന്ദ്രങ്ങൾ.

  • കൃഷിയും കച്ചവടവും വികസിച്ചതോടെ നഗരങ്ങൾ രൂപം കൊണ്ടു.

  • കാലക്രമേണ ഒരു നഗരവും ചുറ്റുമുള്ള കുറെ ഗ്രാമങ്ങളും ഒത്തുചേർന്ന് നഗര രാഷ്ട്രങ്ങളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങി.

  • ഈ നഗര രാഷ്ട്രങ്ങൾ പോളിസ് (Polis) എന്നാണ് അറിയപ്പെട്ടിരുന്നത്.

  • കടലുകളോ ഉയർന്ന പർവ്വതങ്ങളോ പുരാതന ഗ്രീസിലെ ഈ നഗര രാഷ്ട്രങ്ങളെ തമ്മിൽ വേർതിരിച്ചിരുന്നു.

  • അതിനാൽ ഓരോ നഗര രാഷ്ട്രവും ഒറ്റപ്പെട്ട നിലയിലായിരുന്നു.

  • ഇക്കാരണത്താൽ ഒരു പൊതു ഭരണസംവിധാനം പുരാതന ഗ്രീസിൽ ഉണ്ടായിരുന്നില്ല.

  • ഗ്രീസിലെ പ്രധാന നഗര രാഷ്ട്രങ്ങൾ ആയിരുന്നു ഏതൻസും സ്പാർട്ടയും.


Related Questions:

ജൈനമതത്തിന്റെ വിശ്വാസപ്രകാരം ആകെ എത്ര തീർഥങ്കരരാണ് ഉണ്ടായിരുന്നത്?
‘ദ ഹിസ്റ്ററീസ്’ (The Histories) എന്ന കൃതി ആരാണ് രചിച്ചത്?

ഇലിയഡ് ഇതിഹാസകാവ്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഇലിയഡ് പുരാതന ഗ്രീക്ക് സംസ്കാരത്തെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ഇതിഹാസകാവ്യങ്ങളിൽ ഒന്നാണ്.
  2. ഇലിയഡ് ട്രോയ് നഗരം ഗ്രീക്കുകാർക്ക് നൽകിയ സമ്മാനത്തെക്കുറിച്ചുള്ള കഥയാണ്.
  3. ഗ്രീക്കുകാർ ട്രോയ് നഗരത്തെ കീഴടക്കാൻ കൂറ്റൻ മരക്കുതിര എന്ന തന്ത്രം ഉപയോഗിച്ചു.
  4. ഒഡീസ്സി എന്ന ഇതിഹാസകാവ്യം ട്രോജൻ യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്.
    ഒരു നഗരവും ചുറ്റുമുള്ള കുറേ ഗ്രാമങ്ങളും ഒത്തുചേർന്ന പുരാതന ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ അറിയപ്പെട്ടിരുന്നത് എന്താണ്?
    ‘ജനപദം’ എന്ന പദത്തിന്റെ അർത്ഥം എന്താണ്?