App Logo

No.1 PSC Learning App

1M+ Downloads
ഗ്രൂപ്പ് 1-ലേയും, ഗ്രൂപ്പ് 2-ലേയും, 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലേയും മൂലകങ്ങൾ ---- എന്നറിയപ്പെടുന്നു.

Aസംക്രമണ മൂലകങ്ങൾ

Bപ്രധാനഗ്രൂപ്പ് മൂലകങ്ങൾ

Cഅല്കലി ലോഹങ്ങൾ

Dലാൻതനൈഡ് സീരീസ്

Answer:

B. പ്രധാനഗ്രൂപ്പ് മൂലകങ്ങൾ

Read Explanation:

പ്രധാന ഗ്രൂപ്പ് മൂലകങ്ങൾ (Main group elements)

  • ഗ്രൂപ്പ് 1-ലേയും, ഗ്രൂപ്പ് 2-ലേയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലേയും മൂലകങ്ങൾ, പ്രധാനഗ്രൂപ്പ് മൂലകങ്ങൾ (Main group elements) എന്നറിയപ്പെടുന്നു.

  • ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള മൂലകങ്ങൾ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു.

  • ഉപലോഹങ്ങളും (Metalloids) ഈ ഗ്രൂപ്പുകളിൽ കാണപ്പെടുന്നു.

  • ഒരേ പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകും തോറും, പ്രധാന ഗ്രൂപ്പ് മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ നേടുന്നതു വരെ, ഓരോ ഇലക്ട്രോൺ വീതം കൂടി വരുന്നു.

ഉപലോഹങ്ങൾ (Metalloids)

  • ലോഹസ്വഭാവവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.

  • ഉദാ: സിലിക്കൺ (Si), ജർമേനിയം (Ge), ആഴ്സനിക് (As), ആന്റിമണി (Sb) തുടങ്ങിയവ.


Related Questions:

സമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്ന 3 മൂലകങ്ങൾ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകൾ അഥവാ ത്രികങ്ങൾ (Triads) മുന്നോട്ടുവെച്ച ശാസ്ത്രജ്ഞൻ ആര് ?
സംക്രമണ ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?
ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരോടുള്ള ബഹുമാനാർത്ഥം മൂലകങ്ങൾക്ക് പേര് നൽകുന്നതിന്റെ രണ്ടാമത്തെ ഉദാഹരണമാണ് ---.
ഉപ ഊർജനിലകളിൽ അഥവാ സബ്ഷെല്ലുകളിൽ ഇലക്ട്രോണുകൾ കാണപ്പെടുവാൻ സാധ്യത കൂടിയ മേഖലകൾ ഉണ്ട്. ഇവ ഏത് പേരിൽ അറിയപ്പെടുന്നു ?
പീരിയോഡിക് ടേബിളിലെ 18 ആം ഗ്രൂപ്പിലെ മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?