App Logo

No.1 PSC Learning App

1M+ Downloads
ഗ്രേ ഹാറ്റ് ഹാക്കേഴ്സ് എന്നാൽ :

Aപ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ സ്വന്തം ഹാക്കിങ് കഴിവു തെളിയിക്കാനായി ചെയ്യുന്നവർ

Bസ്വന്തം നേട്ടത്തിനുവേണ്ടി ദുരുദ്ദേശ്യത്തോടു കൂടി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് അതിലെ വിവരങ്ങൾ മോഷ്ടിക്കുകയും മാറ്റങ്ങൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഹാക്കർമാർ

Cകമ്പ്യൂട്ടറുകൾക്ക് ദോഷം ചെയ്യാതെ ഒരാളുടെ ഹാക്കിങ് കഴിവുകൾ സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവർ

Dഇവയൊന്നുമല്ല

Answer:

A. പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ സ്വന്തം ഹാക്കിങ് കഴിവു തെളിയിക്കാനായി ചെയ്യുന്നവർ

Read Explanation:

ഹാക്കിങ്

  • സ്വന്തം ആനന്ദത്തിനായി ഒരാൾ മറ്റൊരാളുടെ കമ്പ്യൂട്ടറിൽ അതിലെ സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ പ്രവേശിച്ച് വിവരങ്ങൾ മോഷ്ടിക്കുകയോ വിവരങ്ങളിൽ മാറ്റം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് അറിയപ്പെടുന്നത് - ഹാക്കിങ് (Hacking)

 

മൂന്നുതരം ഹാക്കർമാർ

  1. വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് (White Hat Hackers)
  2. ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് (Black Hat Hackers)
  3. ഗ്രേ ഹാറ്റ് ഹാക്കേഴ്സ് (Grey Hat Hackers)

 

  1. വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് (White Hat Hackers)
  • കമ്പ്യൂട്ടറുകൾക്ക് ദോഷം ചെയ്യാതെ ഒരാളുടെ ഹാക്കിങ് കഴിവുകൾ സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവർ

 

  • വൈറ്റ് ഹാറ്റ് ഹാക്കേഴ്സിന്റെ മറ്റൊരു പേര് - എത്തിക്കൽ ഹാക്കേഴ്സ് (Ethical hackers)

 

2. ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് (Black Hat Hackers)

  • സ്വന്തം നേട്ടത്തിനുവേണ്ടി ദുരുദ്ദേശ്യത്തോടു കൂടി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് അതിലെ വിവരങ്ങൾ മോഷ്ടിക്കുകയും മാറ്റങ്ങൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ഹാക്കർമാർ

 

3. ഗ്രേ ഹാറ്റ് ഹാക്കേഴ്സ് (Grey Hat Hackers)

  • പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ സ്വന്തം ഹാക്കിങ് കഴിവു തെളിയിക്കാനായി ചെയ്യുന്നവർ

Related Questions:

Which of the following are considered as cyber phishing emails?
കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാൽ (IT Act 2000; 2008) ഏത് സെക്ഷൻ പ്രകാരമാണ് ശിക്ഷ നടപ്പിലാക്കുന്നത്?
എന്താണ് സ്റ്റെഗാനോഗ്രഫി(Steganography)?
ജോയിൻറ് അക്കാഡമിക് നെറ്റ്‌വർക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകൾ ഇല്ലാതാക്കുകയും ചേർക്കുകയും പാസ്‌വേഡുകൾ മാറ്റുകയും ചെയ്തു. ഐടി ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിന് കീഴിലാണ് ?
Under the I.T. Act, whoever commits or conspires to commit cyber terrorism shall be punishable with imprisonment which may extend to ____.