App Logo

No.1 PSC Learning App

1M+ Downloads
ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങൾ ഒരുമിച്ച് അറിയപ്പെടുന്നത് :

Aകൊറിയോലിസ് പ്രഭാവം

Bകാറ്റഗറി സ്കെയിൽ

Cന്യൂനമർദ്ദ മേഖല

Dസൈക്ലോജനിസിസ്

Answer:

D. സൈക്ലോജനിസിസ്

Read Explanation:

അസ്ഥിരവാതങ്ങൾ (Variable Winds)


ചില പ്രത്യേക അന്തരീക്ഷ അവസ്ഥകളിൽ (അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്കനുസരിച്ച്) രൂപം കൊള്ളുന്നതും തികച്ചും വ്യത്യസ്‌ത സ്വഭാവ സവിശേഷതകളോടു കൂടിയതുമായ കാറ്റുകൾ

അസ്ഥിരവാതങ്ങൾക്ക് ഉദാഹരണം:

  • ചക്രവാതം (Cyclone)

  • പ്രതിചക്രവാതം (Anticyclone)

ചക്രവാതം (Cyclone)

  • അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞ മർദ്ദവും അതിന് ചുറ്റും ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ കുറഞ്ഞ മർദ്ദ കേന്ദ്രത്തിലേക്ക് ചുറ്റും നിന്ന് വീശുന്ന അതിശക്തമായ കാറ്റ് .

  • 'പാമ്പിന്റെ ചുരുൾ' എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് സൈക്ലോൺ എന്ന പദം രൂപം കൊണ്ടത്.

  • ചക്രവാതത്തിനുള്ളിൽ നടക്കുന്ന ഊർജപരിവർത്തനം താപോർജം ഗതികോർജമായി മാറുന്നു

  • ചക്രവാതം രൂപപ്പെട്ട് ശക്തിപ്രാപിക്കുന്ന വിവിധ ഘട്ടങ്ങൾ ഒരുമിച്ച് അറിയപ്പെടുന്നത് ::  സൈക്ലോജനിസിസ്

  • ചക്രവാതങ്ങൾ ദക്ഷിണാർധഗോളത്തിൽ വീശുന്ന ദിശ - ഘടികാര ദിശ (Clockwise direction)

  • ചക്രവാതങ്ങൾ ഉത്തരാർധഗോളത്തിൽ വീശുന്ന ദിശ - എതിർഘടികാര ദിശ (anti clockwise direction)

രൂപംകൊള്ളുന്ന പ്രദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചക്രവാതങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു :

  • ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical cyclone)

  • മിതോഷ്ണമേഖലാ ചക്രവാതങ്ങൾ (Temperate cyclone)


Related Questions:

ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന (ജലം, വായു) വസ്‌തുക്കൾക്ക് ഉത്തരാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് വലത്തോട്ടും ദക്ഷിണാർധഗോളത്തിൽ അവയുടെ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനം ഉണ്ടാകുന്നു. ഈ ദിശാ വ്യതിയാനം അറിയപ്പെടുന്നത് :
........................ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് സൈക്ലോൺ എന്ന പദം രൂപം കൊണ്ടത്.
ഉപോഷ്ണ ഉച്ചമർദമേഖലയിൽ നിന്നും വീശി ഉയരുന്ന ചൂടുവായുവും ധ്രുവങ്ങളിൽ നിന്നും വീശി താഴുന്ന ശീത വായുവും മധ്യഅക്ഷാംശമേഖലയിൽ സൃഷ്‌ടിക്കുന്ന ചംക്രമണമാണ് :
താഴ്‌വരക്കാറ്റ് വീശുന്നത് ?
ശൈത്യത്തിൻ്റെ കാഠിന്യം കുറച്ച് കനേഡിയൻ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് സഹായകമാകുന്ന കാറ്റ് :