Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രഗുപ്തന്റെക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ പാടലീപുത്രം സന്ദർശിച്ച ഗ്രീക്കു ദൂതൻ :

Aഅൽബറൂണി

Bഹെറോഡോട്ടസ്

Cദിയോഡോറസ്

Dമെഗസ്തനീസ്

Answer:

D. മെഗസ്തനീസ്

Read Explanation:

  • BC 321-ലാണ് ചന്ദ്രഗുപ്തൻ മഗധയിലെ രാജാവാകുന്നത്.

  • ഇക്കാലത്ത് അദ്ദേഹത്തിന്റെ തലസ്ഥാനമായ പാടലീപുത്രം സന്ദർശിച്ച ഗ്രീക്കു ദൂതനായ മെഗസ്തനീസ് ആണ് ചന്ദ്രഗുപ്തനെപറ്റിയുള്ള വിവരണം എഴുതിയത്.

  • ഇന്നത്തെ വിലപ്പെട്ട ചരിത്രരേഖയായ അതിന്റെ പേർ "ഇൻഡിക്ക" എന്നായിരുന്നു.

  • ചാണക്യൻ എഴുതിയ "അർത്ഥ ശാസ്ത്രം" ആണ് മറ്റൊരു ചരിത്രാധാരം.

  • മറ്റു ചില കഥകൾ ബൃഹത്കഥ, കഥാ ചരിത് സാഗരം എന്നിവയിലും മുദ്രാരാക്ഷസം എന്നീ കൃതികളിലും കാണാം.

  • മെഗസ്തനീസിന്റെ കണക്കനുസരിച്ച് ആറു ലക്ഷത്തോളം സൈനികർ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

  • മഗധ സ്വന്തമാക്കിയ ശേഷം അദ്ദേഹം അലക്സാണ്ടറുടെ സാമന്തം സ്വീകരിച്ചിരുന്ന വടക്കൻ പ്രദേശങ്ങൾ കീഴടക്കലായി ലക്ഷ്യം. സുഹൃത്തായ പൗരവനും ഒപ്പമുണ്ടായിരുന്നു.

  • ഗ്രീക്കുകാരുടെ സത്രപങ്ങളായ പഞ്ചാബ്, തക്ഷശില എന്നിവ അദ്ദേഹം പിടിച്ചെടുത്തു.


Related Questions:

ചന്ദ്രഗുപ്തനു ശേഷം മൗര്യ സാമ്രാജ്യം ഭരിച്ചത് :
മൗര്യ ഭരണകാലത്ത് കൃഷിക്കായി പ്രത്യേകം ഒരു ഭരണകൂടവും അദ്ധ്യക്ഷനും ഉണ്ടായിരുന്നു. ഈ അദ്ധ്യക്ഷൻ അറിയപ്പെട്ടിരുന്നത് :
Which of the following refers to tax paid only in cash during the Mauryan period?
മൗര്യരുടെ ഭരണ കാലത്ത് സമാഹർത്താവ് എന്ന പദവി ഇന്നത്തെ ഏത് ഉദ്യോഗസ്ഥന് സമാനമായതാണ് ?

മഹാനായ അശോകനുമായി ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. സിംഹളത്തിലും പേർഷ്യ, ബലൂചിസ്ഥാൻ, ഈജിപ്ത്, കംബോഡിയ എന്നീ രാജ്യങ്ങളിലേയ്ക്കും അശോകൻ ബുദ്ധമതം പ്രചരിപ്പിച്ചു.
  2. ചക്രവർത്തിയായി എട്ടു വർഷം കഴിഞ്ഞാണ് അന്നു വരെ സാമ്രാജ്യത്തിൽ ചേരാതെ പ്രതിരോധത്തിന്റെ പര്യായമായ കലിംഗത്തെ ആക്രമിച്ചത്.
  3. ഉജ്ജയിനിലും തക്ഷശിലയിലും ഉടലെടുത്ത അഭ്യന്തര പ്രശ്നങ്ങൾ അമർച്ച ചെയ്തത് അദ്ദേഹത്തിന്റെ വിജയമായിരുന്നു.