App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രഗുപ്തൻ ഒന്നാമൻ ആരുടെ മകനായിരുന്നു ?

Aശ്രീ ഗുപ്തൻ

Bഘടോൽകച ഗുപ്തൻ

Cസന്ദുഷ്ണ ഗുപ്തൻ

Dസമുദ്ര ഗുപ്തൻ

Answer:

B. ഘടോൽകച ഗുപ്തൻ

Read Explanation:

ചന്ദ്രഗുപ്തൻ ഒന്നാമൻ

  • ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു.

  • അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു.

  • ലിഛാവി വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു.

  • ലിഛാവികളുടെ സഹായത്തോടെ ആദ്യം പാടലീപുത്രം പിടിച്ചടക്കി.

  • ഇന്നത്തെ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ കൊണ്ടുവന്നു.

  • ക്രി. വ. 325-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രരിപ്പിച്ചു.

  • എന്നാൽ ചന്ദ്രഗുപ്തന്റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെ കാലത്താണ് ഇത് സംഭവിച്ചത്.


Related Questions:

സമുദ്ര ഗുപ്തനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കിഴക്കൻ അതിർത്തിയിലെ നേപ്പാളും സമതടം, കാർത്രീപുത്രം, കാമരൂപം എന്നീ രാജ്യങ്ങളും ഗിരിവർഗ്ഗക്കാരായ മാളവർ, യൌധേയർ, മാദ്രകർ, ആഭീരന്മാർ എന്നിവരും സമുദ്രഗുപ്തന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
  2. ശ്രീലങ്കയിൽ നിന്നും അവിടത്തെ രാജാക്കന്മാർ അദ്ദേഹത്തിന് കപ്പം നൽകിയതായി പറയുന്നു.
  3. സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ കവിയായിരുന്ന ഹരിസേനൻ സംസ്കൃത കവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
  4. അദ്ദേഹത്തിന്റെ അമ്മ കുമാരദേവി ലിച്ഛാവി ഗണത്തിൽപ്പെട്ടതായിരുന്നു.
    What was the capital of the Gupta empire during the rule of Ashoka?
    What was one of the key factors contributing to the cultural development and prosperity during the Gupta period?
    The emperor mentioned in Allahabad Pillar:
    സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ കവിയായിരുന്ന ........................... സംസ്കൃത കവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.