Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?

Aവിക്രം

Bപ്രഗ്യാൻ

Cഭീം

Dധ്രുവ്

Answer:

B. പ്രഗ്യാൻ

Read Explanation:

ചന്ദ്രയാൻ 3 

  • ISRO യുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണിത് 
  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 2023 ജൂലൈ 14നാണ് വിക്ഷേപിച്ചത് 
  • പി.വീരമുത്തുവേൽ ആയിരുന്നു ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ
  • ചന്ദ്രയാൻ 3 വിക്ഷേപിക്കുമ്പോൾ ISRO ചെയർമാൻ: എസ്. സോമനാഥ്


Note:

  • വിക്ഷേപണ വാഹനം : GSLV മാർക്ക് 3 (ഇപ്പോൾ LVM3 M4 എന്നറിയപ്പെടുന്നു)
  • ലാൻഡർ : വിക്രം
  • റോവർ :  പ്രഗ്യാൻ 
  • ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് : ശിവശക്തി പോയിൻറ്
  • 2023 ഓഗസ്റ്റ് 23ന് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി ഇറങ്ങി
  • ഇതോടെ ഇന്ത്യ ചന്ദ്രോപരിതലത്തിൽ വിജയകരമായി പര്യവേക്ഷണ വാഹനമിറക്കുന്ന നാലാമത്തെ രാജ്യവും,ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി പര്യവേക്ഷണ വാഹനമിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യവുമായി 

Related Questions:

പി‌എസ്‌എൽ‌വി സി-46 നെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

1. പി‌എസ്‌എൽ‌വി സി-46 റോക്കറ്റ് ഐ‌എസ്‌ആർ‌ഒയുടെ വ്യോമ നിരീക്ഷണത്തിനായുള്ള റഡാർ ഇമേജിംഗ് ഉപഗ്രഹമായ റിസാറ്റ്-2ബിയെ 555 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു.

2. പി‌എസ്‌എൽ‌വിയുടെ 60-ാമത്തെ ദൗത്യമാണിത്

ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ഏതാണ് ?
ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയ സ്ഥലം ഏതാണ് ?
2023 ജനുവരിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സ് ISRO യ്ക്ക് കൈമാറിയ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L 1 ലേക്കുള്ള പ്രധാന പേലോഡ് ഏതാണ് ?
സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?