App Logo

No.1 PSC Learning App

1M+ Downloads
ചമ്പാരനിലെ നീലം കർഷകരുടെ സമര കേന്ദ്രം

Aഗുജറാത്ത്

Bബീഹാർ

Cപഞ്ചാബ്

Dഹരിയാന

Answer:

B. ബീഹാർ

Read Explanation:

ബിഹാറിലെ ചമ്പാരന്‍ മേഖലയിലെ നീലം കുഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനുവേണ്ടി 1917 ഏപ്രില്‍ രണ്ടാംവാരമാണ് ഗാന്ധിജി ചമ്പാരനില്‍ എത്തുന്നത്. ബ്രിട്ടീഷ് തോട്ടമുടമകള്‍ ഇവിടത്തെ കര്‍ഷകരെക്കൊണ്ട് നിര്‍ബന്ധിച്ച് നീലം കൃഷി ചെയ്യിക്കുകയായിരുന്നു. കൈവശമുള്ള ഭൂമിയുടെ 20ല്‍ മൂന്ന് ശതമാനത്തില്‍ നിര്‍ബന്ധമായും നീലം കൃഷി ചെയ്യണമെന്നായിരുന്നു ബ്രിട്ടീഷ് തീട്ടൂരം.'തീന്‍കാതിയ' എന്ന പേരിലുള്ള ഈ സമ്പ്രദായത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം 19-ാം നൂറ്റാണ്ടില്‍ ത്തന്നെ ഉയര്‍ന്നിരുന്നു. ദിനബന്ധുമിത്രയുടെ 'നീലദര്‍പ്പണ്‍' എന്ന നാടകം ഇക്കാര്യങ്ങള്‍ സമഗ്രമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.

Related Questions:

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള്‍ എന്തെല്ലാം?

1.നികുതി പണമായി തന്നെ നൽകേണ്ടത് ഇല്ലായിരുന്നു

2.നികുതി വളരെ ഉയര്‍ന്നതായിരുന്നു

ബംഗാൾ വിഭജനത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യം ഏത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകളെ കണ്ടെത്തുക:

1.സ്വദേശി സമരകാലത്ത് ആദ്യമായി രൂപം നല്‍കിയ ത്രിവര്‍ണ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നങ്ങള്‍ എട്ട് താമരകളും ഒരു അര്‍ധ ചന്ദ്രനുമായിരുന്നു. 

2.എട്ട് താമരകള്‍ - ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്നു

3.അര്‍ധ ചന്ദ്രന്‍ - ഹിന്ദു - മുസ്ലീം ഐക്യത്തിന്റെ പ്രതീകം

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ? 

A) ഇന്ത്യയുടെ ഒന്നാമത്തെ അണുവിസ്‌ഫോടനം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി 

B) ഇന്ത്യയുടെ രണ്ടാമത്തെ അണുവിസ്‌ഫോടനം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി -  ഐ കെ ഗുജ്റാൾ
 

1946-ൽ ഇന്ത്യൻ നാവിക സമരം തുടങ്ങിയത് എവിടെ നിന്നാണ് ?