Challenger App

No.1 PSC Learning App

1M+ Downloads
ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?

Aജാതീയതയ്ക്ക് എതിരായി

Bമാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

Cവോട്ടവകാശത്തിനു വേണ്ടി

Dവിദ്യാഭ്യാസ അവകാശത്തിനുവേണ്ടി

Answer:

B. മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

Read Explanation:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.


Related Questions:

പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ ആയിരുന്നു :
അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല :

വേണാട് ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടിയാണ് വേണാട് ഉടമ്പടി.
  2. മാർത്താണ്ഡ വർമ്മയും അലക്സാണ്ടർ ഓമും തമ്മിൽ വേണാട് ഉടമ്പടി ഒപ്പു വെച്ചത് : 1723 ലാണ്
  3. ഈയൊരു ഉടമ്പടി പ്രകാരം തിരുവതാംകൂറിലെ കുളച്ചലിൽ ഒരു കോട്ട നിർമിക്കാനുള്ള അനുമതി ബ്രിട്ടീഷുകാർക്ക് ലഭിച്ചു.
  4. കുരുമുളക് പോലുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കുത്തക അവകാശം ബ്രിട്ടീഷുകാർക്ക് നൽകി.
  5. കലാപത്തിൽ മരണമടഞ്ഞ ബ്രിട്ടീഷുകാരുടെ വിധവയായ ഭാര്യമാർക്കും കുട്ടികൾക്കും ആറ്റിങ്ങൽ ഭരണകൂടം സംരക്ഷണം നൽകി കൊള്ളാമെന്നും ധാരണയായി.

    മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. 1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.
    2. ഖിലാഫത്  പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായിരുന്ന വടക്കേവീട്ടിൽ  മുഹമ്മദിനെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റ്  ചെയ്യാനുള്ള പോലീസ് നടപടിയുടെ  ശ്രമമാണ് മലബാർ കലാപത്തിന് പ്രധാനകാരണം. 
    3. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,കുമരംപുത്തൂർ സീതിക്കോയ തങ്ങൾ.ആലി മുസ്ലിയാർ എന്നീ നേതാക്കളായിരുന്നു ലഹള നയിച്ചത്.
    4. കലാപ സമയത്ത് ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ബ്രിട്ടീഷുകാർ 144 പ്രഖ്യാപിച്ചു. 

      താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?

      i) കുറിച്യ ലഹള

      ii) ആറ്റിങ്ങൽ ലഹള

      iii)ശ്രീരംഗപട്ടണം ഉടമ്പടി

      iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം