Challenger App

No.1 PSC Learning App

1M+ Downloads

ചിനാബ് നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ചന്ദ്രഭാഗ എന്നറിയപെടുന്ന നദി
  2. 'ലാഹോറിലെ നദി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു
  3. സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷക നദി.
  4. പ്രാചീന കാലത്ത് അശ്കിനി എന്നറിയെപ്പട്ട നദി

    Aiv മാത്രം

    Bi, iii

    Ci, iv എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. i, iv എന്നിവ

    Read Explanation:

    ചിനാബ്

    • സിന്ധുവിന്റെ പ്രധാന പോഷക നദി
    • 974 കിലോമീറ്റർ ആണ് ചിനാബ് നദിയുടെ ഏകദേശം നീളം
    • ഹിമാചൽ പ്രദേശിലെ ബാര ലച്ച പാസിൽനിന്നും  ഉത്ഭവിക്കുന്നു.
    • 'ചന്ദ്ര' എന്നും 'ഭാഗ' എന്നും രണ്ട് നദികളായാണ് ഉത്ഭവിക്കുന്നത്.
    • ഇവ രണ്ടും അപ്പർ ഹിമാലയത്തിലെ താണ്ടി എന്ന പ്രദേശത്തു വച്ച്‌ ഒന്നിക്കുന്നു.
    • അതിനുശേഷം ഹിമാചലിലൂടെ ഒഴുകി ചിനാബ്‌ ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നു
    • ഇവിടെ നിന്നും തെക്ക് പടിഞ്ഞാറോട്ട് ഒഴുകി ചിനാബ് പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്നു
    •  ട്രിമ്മു എന്ന സ്ഥലത്തുവച്ച്‌ ഝലം നദിയുമായി കൂടിച്ചേരുന്ന ചിനാബ്‌ പിന്നീട്‌ സത്ലജ്‌ നദിയില്‍ പതിക്കുന്നു. 
    • ചന്ദ്ര, ഭാഗ എന്നീ ഉറവകളുടെ കൂടിച്ചേരൽ മൂലം ഉദ്ഭവിക്കുന്നതിനാൽ ചന്ദ്രഭാഗ എന്നും ഈ നദിക്ക് പേരുണ്ട്.
    • പുരാതന കാലഘട്ടത്തിൽ അശ്കിനി, ഇസ്ക്മതി എന്നീ പേരുകളിലും പുരാതന ഗ്രീസിൽ അസെസൈൻസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.
    • ദുൽഹസ്തി, ബഗ്ലീഹാർ എന്നീ അണക്കെട്ടുകൾ ചിനാബ് നദിയിലാണ് സ്ഥിതി ചെയ്യുന്നത്. 

    NB: ലാഹോറിലെ നദി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി 'രവി'യാണ് 




    Related Questions:

    അലക്‌സാണ്ടര്‍, പോറസുമായി യുദ്ധം ചെയ്തത് ഏത് നദീതീരത്തുവെച്ചാണ്?
    ഇന്ത്യയിലുടെയും ചൈനയുടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന നദിയേത് ?

    Which of the following statements about the Brahmaputra are correct?

    1. It is the deepest river in India.

    2. It is the least polluted Himalayan river.

    3. It is the river with the highest water load in India.

    കട്ടക് നഗരം ഏത് നദിയുടെ തീരത്താണ്?
    Which of the following river is the home for freshwater dolphins?