App Logo

No.1 PSC Learning App

1M+ Downloads
ചിമ്പാൻസികളിൽ പരീക്ഷണം നടത്തിയ ഗസ്റ്റാൾട്ട് മന:ശാസ്ത്രജ്ഞൻ

Aസ്കിന്നർ

Bപാവ് ലോവ്

Cവെർദിമർ

Dകോഹ്ളർ

Answer:

D. കോഹ്ളർ

Read Explanation:

അന്തർദൃഷ്ടി പഠനം / ഉള്‍ക്കാഴ്ചാ പഠന സിദ്ധാന്തം (Insightful Learning) - (ഗസ്റ്റാൾട്ട് മന:ശാസ്ത്രം)

  • സമഗ്രതയാണ് അംശങ്ങളുടെ ആകെ തുകയേക്കാൾ പ്രധാനം എന്നാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ പഠനപ്രവർത്തനം ഒരുക്കുമ്പോൾ പഠന സന്ദർഭങ്ങളേയും പഠനാനുഭവങ്ങളേയും സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന്  ഗസ്റ്റാട്ട്  മനശാസ്ത്രജ്ഞർ വാദിച്ചു. അത്തരം പഠനത്തിന് ഉൾക്കാഴ്ച അഥവാ അന്തർദൃഷ്ടി എന്ന് കോഹ്ളർ പേരു നൽകി.
  • അദ്ദേഹം സുൽത്താൻ എന്ന സമർഥനായ ചിമ്പാൻസിയെ ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർ ദൃഷ്ടിയിലൂടെയാണ് എന്നദ്ദേഹം വിശ്വസിച്ചു.
  • അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിൻ്റെ നിർധാരണം പെട്ടെന്ന് സാധ്യമാകുന്നു.

Related Questions:

Which stage of creativity is characterized by the "aha" moment?

  1. Preparation
  2. Incubation
  3. Illumination
  4. Verification
    സ്വാംശീകരണവും സംസ്‌ഥാപനവും മനഃശാസ്ത്രത്തിലെ ഏത് ആശയവുമായി ബന്ധപ്പെടുന്ന പ്രക്രിയകളാണ്?
    മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് പറഞ്ഞ ഭാഷാശാസ്ത്രജ്ഞൻ ആര് ?
    The father of Experimental psychology;
    പഠനത്തെക്കുറിച്ചുളള ഉള്‍ക്കാഴ്ചാ സിദ്ധാന്തം പ്രചരിപ്പിച്ചത് ആര് ?